തിരുവനന്തപുരം: എംപ്ളോയബിലിറ്റി സ്കില്‍ എന്ന വിഷയത്തിന്റെ ഉത്തരക്കടലാസ്സ് മൂല്യനിര്‍ണ്ണയത്തിനായി ഇതര സര്‍ക്കാര്‍ വകുപ്പുകളില്‍ ജോലി ചെയ്യുന്നവരും, രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവരും ബി.ബി.എ., എം.ബി.എ, എം.കോം എന്നീ യോഗ്യതകളുമുള്ള ജീവനക്കാരുടെ പേര് ഡാറ്റാബാങ്കില്‍ ഉള്‍പ്പെടുത്താന്‍ താല്‍പര്യമുള്ളവരില്‍ നിന്നും നിശ്ചിത ഫാറത്തില്‍ അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരത്തിനും അപേക്ഷാഫോറത്തിന്റെ മാതൃകയ്ക്കുംwww.det.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. നേരത്തേ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല.
Discussion about this post