തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമി തിരുവനന്തപുരത്ത് സിനിമാ അഭിനയശില്പശാല സംഘടിപ്പിക്കുന്നു. മെയ് നാലു മുതല്‍ 14 വരെ നടക്കുന്ന ശില്പശാലയ്ക്ക് ചലച്ചിത്ര രംഗത്തെ പ്രമുഖ സംവിധായകരും അഭിനേതാക്കളും നേതൃത്വം നല്‍കും. മുരളി മേനോനാണ് ക്യാമ്പ് ഡയറക്ടര്‍. 18-നും 23-നും മധ്യേ പ്രായമുള്ളവരെയാണ് പങ്കെടുപ്പിക്കുന്നത്.
എറണാകുളം, തൃശൂര്‍, കോഴിക്കോട് എന്നീ കേന്ദ്രങ്ങളില്‍ നടത്തുന്ന എഴുത്തുപരീക്ഷയിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കായി ഏപ്രില്‍ 26, 27, 28 തീയതികളില്‍ തിരുവനന്തപുരത്ത് ഓഡീഷന്‍ ടെസ്റ് നടത്തും. ഇത്തരത്തില്‍ തിരഞ്ഞെടുക്കപ്പെടുന്ന 20 കുട്ടികള്‍ക്കാണ് ശില്പശാലയില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുക. അപേക്ഷകള്‍ സെക്രട്ടറി, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി, ശാസ്തമംഗലം, തിരുവനന്തപുരം-695 010, എന്ന വിലാസത്തില്‍ മാര്‍ച്ച് 31-ന് മുന്‍പ് ലഭിക്കണം.
Discussion about this post