മലപ്പുറം: രാഷ്‌ട്രീയ പാര്‍ട്ടികള്‍ അക്രമ സംസ്‌കാരം കൈവെടിയണമെന്ന് ആചാര്യ സ്വാമി സച്ചിദാനന്ദ ഭാരതി അഭിപ്രായപ്പെട്ടു. `ഹര്‍ത്താല്‍ മുക്ത കേരളം’ എന്ന മുദ്രാവാക്യവുമായി ധര്‍മ രാജ്യവേദിയുടെ നേതൃത്വത്തില്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്‌റ്റേഷന്‍ പരിസരത്ത് നടത്തിയ ധര്‍ണ ഉദ്‌ഘാടനം ചെയ്‌ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ ഉയരേണ്ട പ്രതിഷേധങ്ങള്‍ ഹിംസാത്മക സമര്‍ദത്തിലൂടെ വിജയിപ്പിക്കേണ്ടതല്ലെന്നും ബോധവത്‌കരണത്തിലൂടെ ആയിരിക്കണം സമരങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ടത് എന്നും അദ്ദേഹം പറഞ്ഞു. പൊതുജനം വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുമ്പോള്‍ ക്രിയാത്മകമായ രീതിയില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കേണ്ട രാഷ്‌ട്രീയ നേതൃത്വം സമരങ്ങളിലൂടെ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടായി തീരുകയാണ്. പെട്രോള്‍ വിലവര്‍ദ്ധനവ് ഉത്തരവിടുന്നവരോ സമരങ്ങള്‍ക്ക് ആഹ്വാനം ചെയ്യുന്നവരോ ഒരിക്കലും സമരത്തിന്റെ കെടുതികള്‍ക്ക് ഇരയായി തീരുന്നില്ല.
പെട്രോള്‍ വില വര്‍ധനവില്‍ പ്രതിഷേധിച്ച് മുന്‍ ദിവസങ്ങളില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചത് കൊണ്ട് ദേശീയ ഹര്‍ത്താലില്‍ നിന്ന് ത്രിപുരയിലെയും ബംഗാളിലെയും നേതൃത്വം വിട്ട് നില്‍ക്കുമ്പോഴും ഇതൊന്നും കേരളത്തിന് ബാധകമെല്ലന്ന രീതിയിലാണ് ഇവിടെയുള്ളവര്‍ പ്രതികരിക്കുന്നതെന്നും ഹര്‍ത്താല്‍ മുക്ത കേരളമെന്ന ലക്ഷ്യത്തിന് വേണ്ടി ജനാധിപത്യ വിശ്വാസികള്‍ ഒരുമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Discussion about this post