ഇസ്ലാമാബാദ്: പാകിസ്ഥാന്‍ മുന്‍പ്രസിഡന്റ് പര്‍വേസ് മുഷറഫിന് നേരെ ചെരുപ്പേറ്. സിന്ധ് ഹൈക്കോടതി വരാന്തയില്‍ വെച്ചാണ് സംഭവം. മുഷറഫിനെതിരായ കേസുകളില്‍ 15 ദിവസത്തേക്ക് കോടതി ജാമ്യം നീട്ടിയിരുന്നു. ഇതിനു പിന്നാലെയാണ് മുഷറഫിനു നേരെ ചെരുപ്പേറുണ്ടായത്. ചെരുപ്പെറിഞ്ഞയാളെ തിരിച്ചറിഞ്ഞിട്ടില്ല.
4 വര്‍ഷത്തെ പ്രവാസ ജീവിതത്തിനു ശേഷം മാര്‍ച്ച് 24നാണ് മുഷറഫ് പാകിസ്താനിലേക്ക് മടങ്ങിയത്. പാകിസ്ഥാനില്‍ വന്നാല്‍ വധിക്കുമെന്ന് താലിബാന്‍ നേരത്തെ ഭീഷണി മുഴക്കിയിരുന്നു.
1999ല്‍ പട്ടാള അട്ടിമറിയിലൂടെയാണ് മുഷറഫ് അധികാരത്തിലെത്തിയത്. ഇംപീച്ച്‌മെന്റ് ഭീഷണിയെ തുടര്‍ന്ന് 2008ല്‍ രാജിവെയ്ക്കുകയായിരുന്നു. പ്രവാസ ജീവിതത്തിനു ശേഷം പാകിസ്താനിലേക്ക് തിരിച്ചുവരും മുന്‍പ് വിവിധ കേസുകളില്‍ അദ്ദേഹം മുന്‍കൂര്‍ജാമ്യം തേടി. 2007ല്‍ ബേനസീര്‍ ഭൂട്ടോ കൊല്ലപ്പെടാനിടയായ സംഭവത്തില്‍ സുരക്ഷ ഉറപ്പാക്കാന്‍ കഴിഞ്ഞില്ലെന്നത് ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് മുഷറഫിനു മേല്‍ ചുമത്തിയിരുന്നത്. ബലുചിസ്താനിലെ വിമത നേതാവിന്റെ കൊലപാതകം സംബന്ധിച്ചും കേസ് നിലവിലുണ്ട്.
Discussion about this post