ന്യൂഡല്‍ഹി: പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ സൗദി അറേബ്യയില്‍നിന്ന് മടങ്ങിവരേണ്ടിവരുന്ന ഇന്ത്യക്കാരുടെ സാമൂഹ്യസുരക്ഷ ഉറപ്പാക്കാന്‍ ഇടപെടുമെന്ന് സോണിയ ഗാന്ധി. ഇക്കാര്യം പ്രധാനമന്ത്രിയുമായും വിദേശകാര്യമന്ത്രിയുമായും ചര്‍ച്ച നടത്തുമെന്ന് സോണിയ ഗാന്ധി കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയെ അറിയിച്ചു.
സൗദിയില്‍ നിന്ന് തൊഴില്‍നഷ്ടപ്പെട്ട ഇന്ത്യക്കാര്‍കൂട്ടത്തോടെ മടങ്ങിയെത്തുന്നത് കേരളത്തിന്റേയും രാജ്യത്തിന്റെയും സമ്പദ് ഘടനയ്ക്ക് ദോഷം ചെയ്യുമെന്ന്, ഡല്‍ഹിയില്‍നടന്ന കൂടിക്കാഴ്‌യില്‍ രമേശ് ചെന്നിത്തല സോണിയ ഗാന്ധിയെ അറിയിച്ചു. ഈ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ശക്തമായ ഇടപെടല്‍ ഉണ്ടാകണം. സൗദിയില്‍നിന്ന് തിരിച്ചയക്കപ്പെടുന്ന പ്രവാസികള്‍ക്കായി സാമൂഹ്യസുരക്ഷാ പദ്ധതി നടപ്പാക്കണമെന്നും ചെന്നിത്തല അഭ്യര്‍ത്ഥിച്ചു.
Discussion about this post