തിരുവനന്തപുരം: കേരള സര്‍ക്കാരിനുവേണ്ടി സംസ്ഥാന ചലച്ചിത്ര അക്കാദമിയും കേരള ഫിലിം ഡവലപ്പ്മെന്റ് കോര്‍പ്പറേഷനും ചലച്ചിത്ര ടെലിവിഷന്‍ മേഖലയിലെ സംഘടനകളും സംയുക്തമായി അന്തരിച്ച സിനിമാ നടി സുകുമാരിയെ അനുസ്മരിക്കുന്നു. ഏപ്രില്‍ ഒന്നിന് തിങ്കളാഴ്ച വൈകുന്നേരം ആറ് മണിക്ക് തൈക്കാട് ഗവണ്‍മെന്റ് റെസ്റ് ഹൌസ് ഹാളിലാണ് അനുസ്മരണ സമ്മേളനം. വനം-കായിക-സിനിമാ വകുപ്പു മന്ത്രി കെ.ബി.ഗണേഷ്കുമാര്‍, സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
Discussion about this post