തിരുവനന്തപുരം: കയര്‍പിരി, ഡീഫൈബറിങ്, അനുബന്ധ തൊഴിലുകളില്‍ ഏര്‍പ്പെട്ടിട്ടുള്ള സഹകരണ മേഖലയിലെയും, സ്വകാര്യമേഖലയിലെയും തൊഴിലാളികള്‍ക്ക് ബാങ്ക് അക്കൌണ്ട് ആരംഭിക്കുന്നതിനുള്ള തീയതി 2013 സെപ്തംബര്‍ 30 വരെ നീട്ടി.
ഈ മേഖലകളില്‍ നടപ്പിലാക്കുന്ന വരുമാനം ഉറപ്പാക്കല്‍ പദ്ധതി പ്രകാരം തൊഴിലാളികളുടെ കൂലിയുടെ നിശ്ചിത ശതമാനം കേരള സര്‍ക്കാര്‍ തൊഴിലാളികളുടെ ബാങ്ക് അക്കൌണ്ടില്‍ നേരിട്ട് നിക്ഷേപിക്കുന്ന പദ്ധതി നടപ്പിലാക്കിവരികയാണ്. ഇങ്ങനെ തുക നേരിട്ട് ബാങ്ക് അക്കൌണ്ടില്‍ നിക്ഷേപിക്കുന്നതിന് ബാങ്ക് അക്കൌണ്ട് ആവശ്യമാണ്. വരുമാനം ഉറപ്പാക്കല്‍ പദ്ധതി പ്രകാരമുള്ള കൂലി വര്‍ദ്ധനവിന് സഹകരണ മേഖലയിലെ തൊഴിലാളികള്‍ക്കൊപ്പം സ്വകാര്യ മേഖലയിലെ തൊഴിലാളികളും അര്‍ഹരാണ്. സ്വകാര്യമേഖലയിലെ തൊഴിലാളികള്‍ക്ക് അര്‍ഹമായ കൂലി വര്‍ദ്ധനവ് ലഭ്യമാക്കുന്നതിന് ബന്ധപ്പെട്ട കയര്‍ ഇന്‍സ്പെക്ടര്‍ ഓഫീസില്‍ ആവശ്യമായ രേഖകള്‍ സഹിതം അപേക്ഷ സമര്‍പ്പിക്കണം. അക്കൌണ്ട് വിവരങ്ങള്‍ ബന്ധപ്പെട്ട കയര്‍ സഹകരണ ഇന്‍സ്പെക്ടറെയോ, കയര്‍ പ്രോജക്ട് ഓഫീസറെയോ അറിയിക്കണം.
ബാങ്ക് അക്കൌണ്ട് തുടങ്ങാത്ത തൊഴിലാളികള്‍ക്ക് ഇന്‍കം സപ്പോര്‍ട്ട് പദ്ധതി പ്രകാരം സര്‍ക്കാര്‍ വിഹിതം കൂലി ലഭിക്കുകയില്ല. അക്കൌണ്ട് എടുക്കേണ്ട തീയതി ഇനി ദീര്‍ഘിപ്പിക്കില്ലെന്നും കയര്‍ വികസന ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെട്ട പ്രോജക്ട് ഓഫീസര്‍, കയര്‍ ഇന്‍സ്പെക്ടര്‍ എന്നിവരുമായി ബന്ധപ്പെടണം.
Discussion about this post