തൃശൂര്‍: തൃശൂര്‍പൂരം എക്സിബിഷന്റെ ഭാഗമായുള്ള സിറ്റി പോലീസിന്റെ പവലിയന്‍ ഉദ്ഘാടനം 8ന് രാവിലെ 11 ന് ആഭ്യന്തര – വിജിലന്‍സ് വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍വ്വഹിക്കും. പ്രദര്‍ശന നഗരിയില്‍ നടക്കുന്ന ചടങ്ങില്‍ സഹകരണ വകുപ്പു മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍ അധ്യക്ഷനായിരിക്കും.
പി.സി. ചാക്കോ എം.പി ., തേറമ്പില്‍ രാമകൃഷ്ണന്‍ എം.എല്‍.എ , മേയര്‍ ഐ.പി. പോള്‍ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ദാസന്‍, ഐ.ജി. എസ്. ഗോപിനാഥ് തുടങ്ങിയവര്‍ പങ്കെടുക്കും.
Discussion about this post