ദുബായ്: സ്മാര്‍ട് സിറ്റി മാസ്റ്റര്‍ പ്ളാനിന് അംഗീകാരം. കൊച്ചി സ്മാര്‍ട്സിറ്റി ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് യോഗത്തിലാണ് മാസ്റര്‍ പ്ളാനിന് അംഗീകാരം നല്‍കിയത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെകൂടാതെ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി, സ്മാര്‍ട് സിറ്റി മാനേജിംഗ് ഡയറക്ടര്‍ ബാജു ജോര്‍ജ് എന്നിവരും യോഗത്തില്‍ പങ്കെടുത്തിരുന്നു. 50 ഏക്കര്‍ വിസ്തീര്‍ണമുള്ള സ്ഥലത്ത് 15 ലക്ഷം ചതുരശ്രയടിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കാണ് അംഗീകാരം നല്‍കിയത്. സ്മാര്‍ട്സിറ്റി പദ്ധതിയിലെ ആദ്യ ഐടി മന്ദിരത്തിന്റെ രൂപരേഖയ്ക്കാണ് അംഗീകാരം. ഇതുവരെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളുടെയും സിഇഒ നിയമനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളും യോഗത്തില്‍ വിലയിരുത്തി. യോഗത്തിന് മുന്‍പ് മുഖ്യമന്ത്രി, മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി, വ്യവസായി എം.എ.യൂസഫലി എന്നിവര്‍ യുഎഇ കാബിനറ്റ് മന്ത്രിയും ദുബായ് ഹോള്‍ഡിംഗ്സ് ചെയര്‍മാനുമായ മുഹമ്മദ് അല്‍ ഗര്‍ഗാവിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
Discussion about this post