കൊച്ചി: സ്വര്‍ണ വില വീണ്ടും കുറഞ്ഞു. പവന് 1,000 രൂപ കുറഞ്ഞ് 19,800 രൂപ എന്ന നിരക്കിലാണ് സ്വര്‍ണം ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 125 രൂപ കുറഞ്ഞ് 2475 രൂപയായി. ഒരാഴ്ചക്കിടെ സ്വര്‍ണവിലയില്‍ 2,240 രൂപയുടെ കുറവാണുണ്ടായത്. ഈ മാസം ആരംഭത്തില്‍ 22,240 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.
ആഗോള വിപണിയില്‍ ഇന്നലെ സ്വര്‍ണവില രണ്ടു വര്‍ഷത്തിനിടെയിലെ ഏറ്റവും താഴ്ന്ന നിരക്കിലെത്തിയിരുന്നു. വില ഇനിയും കുറയാന്‍ സാധ്യതയുള്ളതിനാല്‍ സ്വര്‍ണം വാങ്ങാന്‍ ആളുകള്‍ മടിക്കുന്നതും ആഭ്യന്തര വിപണിയില്‍ തിരിച്ചടിയാവുന്നുണ്ട്.
Discussion about this post