- 32165 രൂപ മുതല്‍ ടിക്കറ്റ് നിരക്കുകള്‍
തിരുവനന്തപുരം: സഞ്ചാരികളുടെ ഭിന്നാഭിരുചികളെ തൃപ്തിപ്പെടുത്തുന്നതില്‍ ലോകപ്രശസ്തമായ എമിറേറ്റ്‌സ് ആഗസ്റ്റ് വരെയുള്ള പ്രത്യേക നിരക്കുകള്‍ പ്രഖ്യാപിച്ചു. സഞ്ചാരികള്‍ക്ക് ദുബായ് യാത്രയ്ക്ക് അസുലഭമായ അവസരമാണ് എമിറേറ്റ്‌സ് ഒരുക്കുന്നത്.
അംബരചുംബികളും അറബിക്കടല്‍ തഴുകുന്ന തീരങ്ങളും മികച്ച ഭക്ഷണശാലകളും മരുഭൂമിയിലെ സാഹസയാത്രകളുമായി സഞ്ചാരികളുടെ വിസ്മയ ലോകമാണ് ദുബായ്. വാട്ടര്‍പാര്‍ക്കുകള്‍, കടല്‍ജന്തുക്കള്‍, അമ്യൂസ്‌മെന്റ് റൈഡുകള്‍, പാര്‍ക്കുകള്‍, ഷോപ്പിങ് കേന്ദ്രങ്ങള്‍, പഞ്ചനക്ഷത്ര ആഡംബര സൗകര്യങ്ങള്‍ തുടങ്ങി എണ്ണമറ്റ വിനോദ സൗകര്യങ്ങളാണ് ഈ കോസ്‌മോപൊളിറ്റന്‍ നഗരത്തില്‍ സഞ്ചാരികളെ കാത്തിരിക്കുന്നത്.
നിശ്ചിത ബജറ്റിനകത്ത് ദുബായ് നഗരത്തിന്റെ മാസ്മരികപ്രഭാവം ആസ്വദിക്കാനുള്ള അപൂര്‍വാവസരമാണ് എമിറേറ്റ്‌സ് പ്രഖ്യാപിച്ച പ്രത്യേക നിരക്കുകളിലൂടെ ലഭ്യമാകുന്നത്. എമിറേറ്റ്‌സിന്റെ ലോകോത്തര സേവനം ആസ്വദിക്കാനുള്ള വേള കൂടിയാണിത്. 1400 ചാനലുകളടങ്ങിയ ഇന്‍ ഫ്‌ളൈറ്റ് എന്റര്‍ടൈന്‍മെന്റ് സിസ്റ്റം, ഐസ് ഡിജിറ്റല്‍ വൈഡ് സ്‌ക്രീന്‍ എന്നിവ ഇതില്‍ ചിലതു മാത്രം.
ട്വിന്‍ ഷെയറിങ് അടിസ്ഥാനത്തില്‍ 32165 രൂപയില്‍ തുടങ്ങുന്ന നിരക്കുകളാണ് ആകര്‍ഷകമായ ഹോളിഡേ പാക്കേജുകള്‍ക്കൊപ്പം തിരുവനന്തപുരത്തു നിന്നും ദുബായിയിലേക്ക് എമിറേറ്റ്‌സ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രഭാത ഭക്ഷണമടക്കം മൂന്ന് രാത്രികള്‍, ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ യാത്രാ സഹായം, എയര്‍പോര്‍ട്ട് – ഹോട്ടല്‍ – എയര്‍പോര്‍ട്ട് യാത്രാ സേവനം എന്നിവ പാക്കേജിന്റെ ഭാഗമാണ്. എയര്‍പോര്‍ട്ട് ഡിപ്പാര്‍ച്ചര്‍ ടാക്‌സ്, സര്‍വീസ് ടാക്‌സ്, റൂം ടാക്‌സ്, സര്‍വീസ് ചാര്‍ജ് എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.
എമിറേറ്റ്‌സ് എക്കാലവും ദുബായിയെ അവധിക്കാല ലക്ഷ്യസ്ഥാനമായി അവതരിപ്പിക്കാനും ലോകനിലവാരത്തിലുള്ള സൗകര്യങ്ങള്‍ പ്രചരിപ്പിക്കാനും ശ്രമിച്ചിട്ടുണ്ടെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍ ഇന്ത്യ, നേപ്പാള്‍ വൈസ് പ്രസിഡന്റ് എസ്സ സുലൈമാന്‍ അഹമ്മദ് പറഞ്ഞു. പണത്തിനൊപ്പം മൂല്യവും നിരവധി പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹമായ എമിറേറ്റ്‌സിന്റെ ആതിഥേയത്വം ആസ്വദിക്കാനുള്ള അവസരവുമാണ് എമിറേറ്റ്‌സ് നല്‍കുന്നത്. ഭക്ഷണ മെനു, ഫ്‌ളൈറ്റ് എന്റര്‍ടെയ്ന്‍മെന്റ് എന്നിവ ഇന്ത്യന്‍ യാത്രക്കാരെ കേന്ദ്രീകരിച്ച് സജ്ജമാക്കിയതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏപ്രില്‍ 15 മുതല്‍ ആഗസ്റ്റ് അഞ്ചു വരെയാണ് പ്രത്യേക നിരക്കുകള്‍ പ്രാബല്യത്തിലുണ്ടാകുക. കൂടുതല്‍ വിവരങ്ങള്‍ക്ക് www.emirates.com/in
Discussion about this post