തിരുവനന്തപുരം: ചേങ്കോട്ടുകോണം ശ്രീരാമദാസാശ്രമത്തില്‍ നടക്കുന്ന ശ്രീരാമനവമി മഹോത്സവത്തോടനുബന്ധിച്ചുള്ള 23-ാമത് ശ്രീരാമനവമി ഹിന്ദുമഹാസമ്മേളനം ഇന്നു (ഏപ്രില്‍ 18ന് ) വൈകുന്നേരം 6.30ന് നിയമസഭ സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ ഉദ്ഘാടനം ചെയ്യും. ശ്രീരാമദാസാശ്രമം പ്രസിഡന്റ് സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി അദ്ധ്യക്ഷതവഹിക്കും. അഡ്വ: എം.എ വാഹിദ് എം.എല്‍.എ, ഗുരുവായൂര്‍ ദേവസ്വംബോര്‍ഡ് അംഗം അഡ്വ.ജി.മധുസൂദനന്‍പിള്ള എന്നിവര്‍ പ്രസംഗിക്കും.
ശ്രീരാമനവമി ദിവസമായ ഏപ്രില്‍ 19നു വൈകു:5ന് കിഴക്കേകോട്ട അഭേദാശ്രമത്തില്‍ ശ്രീരാമനവമി സമ്മേളനം നടക്കും. തുടര്‍ന്ന് കിഴക്കേകോട്ടയില്‍ നിന്നാരംഭിക്കുന്ന പാദുക സമര്‍പ്പണ ശോഭയാത്ര പാളയം ശ്രീ ഹനുമദ്‌സ്വാമി ക്ഷേത്രത്തിലെത്തി പാദുക സമര്‍പ്പണം നടത്തും. തുടര്‍ന്ന് ശ്രീരാമദാസാശ്രമത്തിലേക്കു രഥയാത്ര എത്തിച്ചേരും.
ഏപ്രില്‍ 18 മുതല്‍ 27വരെ, ദിവസവും വൈകുന്നേരം 6.30ന് ശ്രീരാമദാസാശ്രമത്തില്‍ വിവിധങ്ങളായ സമ്മേളനങ്ങള്‍ നടക്കും.
ഏപ്രില്‍ 20 മുതല്‍ 28 വരെ, ദിവസവും രാവിലെ 7.30മുതല്‍ എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണത്തെ ആസ്പദമാക്കി നവാഹയജ്ഞവും നടക്കും.
ഏപ്രില്‍ 28നു വൈകുന്നേരം പണിമൂല ദേവീക്ഷേത്രത്തില്‍ വച്ചു നടക്കുന്ന ആറാട്ടോടെ ഇക്കൊല്ലത്തെ ശ്രീരാമനവമി ഹിന്ദുമഹാസമ്മേളനം സമാപിക്കും.
Discussion about this post