തിരുവനന്തപുരം: കാളിമല തീര്‍ഥാടനം 19ന് തുടങ്ങും. ചിത്രപൗര്‍ണമി പൊങ്കാല 25 ന് നടക്കും. 19 ന് വൈകീട്ട് 5.30 ന് സരസ്വതിസഹസ്രനാമം, 22ന് രാവിലെ 11ന് ഹിന്ദുസമ്മേളനം, 23ന് രാവിലെ 7 ന് നവകലശപൂജയും ലക്ഷാര്‍ച്ചനയും. 24 ന് രാവിലെ 9 ന് ചിത്രപൗര്‍ണമി പൊങ്കാല, രാത്രി 12ന് കാളിയൂട്ട്, മെയ് 2 ന് രാവിലെ 9 ന് മറുപൊങ്കാല നടക്കും.
19 മുതല്‍ 25 വരെ തീയതികളില്‍ കാളിമലയില്‍ അന്നദാനം നടക്കും.
തീര്‍ഥാടനത്തിന്റെ ഭാഗമായി കേരള-തമിഴ്‌നാട് ട്രാന്‍സ്‌സ്‌പോര്‍ട്ട് കോര്‍പ്പറേഷനുകള്‍ ബസ് സര്‍വീസ് നടത്തും. പത്തുകാണിവരെയാണ് സര്‍വീസ് നടത്തുന്നത്. കന്യാകുമാരി എസ്.പി.യുടെ നേതൃത്വത്തില്‍ പോലീസ് സുരക്ഷാസംവിധാനം ഒരുക്കിയിട്ടുണ്ട്.കാളിമലയില്‍ അഞ്ഞൂറ് പേര്‍ക്കുള്ള താമസസൗകര്യം ഒരുക്കിയിട്ടുണ്ട്.
പത്രസമ്മേളനത്തില്‍ കാളിമല ട്രസ്റ്റ് ചെയര്‍മാന്‍ ജി. സുദര്‍ശനന്‍, സെക്രട്ടറി കെ. പ്രഭാകരന്‍ എന്നിവര്‍ പങ്കെടുത്തു.












