![രാമായണ സമ്മേളനത്തിന്‍റെ ഉദ്ഘാടനം ഹിന്ദുഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ ഭദ്രദീപം തെളിച്ച് നിര്‍വഹിക്കുന്നു. പ്രൊഫ.ചെങ്കല്‍ സുധാകരന്‍, ഗോപിനാഥ് പൂതൃക്ക എന്നിവര്‍ സമീപം.](https://punnyabhumi.com/wp-content/uploads/ramayanam-027-PB.jpg)
തിരുവനന്തപുരം: ശ്രീരാമനവമി മഹോത്സവത്തോടനുബന്ധിച്ച് ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ രാമായണ സമ്മേളനം നടന്നു. സമ്മേളനത്തിന്റെ ഉദ്ഘാടനം ഹിന്ദുഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ ഭദ്രദീപം തെളിച്ച് നിര്‍വഹിച്ചു. പ്രൊഫ.ചെങ്കല്‍ സുധാകരന്‍ അദ്ധ്യക്ഷത വഹിച്ചു. സമ്മേളനത്തില്‍ ശ്രീ സത്യാനന്ദ പുരാണ പാരായണസമിതിയുടെ ആഭിമുഖ്യത്തില്‍ ശ്രീരാമായണ പൗരാണികരായ നന്നാട്ടുകാവ് വാസുദേവന്‍ പിള്ള, നേതാജിപുരം അപ്പുക്കുട്ടന്‍ നായര്‍ എന്നിവരെ ആദരിച്ചു. ഗോപിനാഥ് പൂതൃക്ക ‘ഭരതന്റെ രാജധര്‍മ്മം’ എന്ന പ്രബന്ധം അവതരിപ്പിച്ചു. ഡോ.പൂജപ്പുര കൃഷ്ണന്‍ നായര്‍, വട്ടപ്പാറ സോമശേഖരന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.
![രാമായണ സമ്മേളനം കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു. നന്നാട്ടുകാവ് വാസുദേവന്‍ പിള്ള, നേതാജിപുരം അപ്പുക്കുട്ടന്‍ നായര്‍ എന്നിവര്‍ വേദിയില്‍.](https://punnyabhumi.com/wp-content/uploads/ramayanam-041-PB.jpg)
Discussion about this post