
തിരുവനന്തപുരം: ശ്രീരാമനവമി മഹോത്സവത്തോടനുബന്ധിച്ച് ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ നടക്കുന്ന ഹിന്ദുമഹാസമ്മേളനങ്ങളുടെ ഭാഗമായി ഭാഗവത സമ്മേളനം നടന്നു. സമ്മേളനത്തിന്‍റെ ഉദ്ഘാടനം ബ്രഹ്മചാരി ഹരിഹരചൈതന്യ ഭദ്രദീപം തെളിച്ച് നിര്‍വഹിച്ചു.എറണാകുളം പാട്ടുപുരയ്ക്കല്‍ ഭഗവതീ ക്ഷേത്രം മുഖ്യകാര്യദര്‍ശി ബ്രഹ്മശ്രീ സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ അദ്ധ്യക്ഷനായിരുന്നു. പാലക്കാട് ഗായത്രി തന്ത്രശക്തിപീഠം ആചാര്യന്‍ ഹരിദാസ് ശര്‍മ്മ ‘ഭീഷ്മസ്തുതി’ എന്ന പ്രബന്ധം അവതരിപ്പിച്ചു. പാപ്പനംകോട് അനില്‍കുമാര്‍ , നരുവാമൂട് പരമേശ്വരന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.













Discussion about this post