
തിരുവനന്തപുരം: ശ്രീരാമനവമി മഹോത്സവത്തോടനുബന്ധിച്ച് ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ മഹിളാസമ്മേളനം നടന്നു. കോട്ടയ്ക്കല്‍ ആയൂര്‍വേദകോളേജ് മുന്‍ പ്രൊഫ. ഡോ.ടി.കെ. രാധാലക്ഷ്മി ഭദ്രദീപം തെളിച്ച് സമ്മേളനം ഉദ്ഘാടനം ചെയ്തു. ചങ്ങനാശ്ശേരി എന്‍ .എസ് .എസ് കോളേജ് മുന്‍ പ്രൊഫ. എല്‍ . ജയന്തി പിള്ള അദ്ധ്യക്ഷത വഹിച്ചു. ശാസ്താകോട്ട, ദേവസ്വംബോര്‍ഡ് കോളേജ് അസോ.പ്രൊഫ. ഡോ.ടി.എ.ഗീത ‘മാതൃത്വവും കുടുംബഭദ്രതയും’ എന്ന വിഷയത്തെ ആസ്പദമാക്കി പ്രബന്ധം അവതരിപ്പിച്ചു. ചൈനയില്‍ നടന്ന 17-ാമത് അമെച്വര്‍ ഏഷ്യന്‍ അത്‌ലെറ്റിക് മീറ്റില്‍ സ്വര്‍ണ്ണം നേടിയ ഡി.വിമലകുമാരിയെ സമ്മേളനത്തില്‍ പൊന്നാടയണിയിച്ച് അനുമോദിച്ചു. എച്ച്.ആശാ നായര്‍, ബി.വത്സകുമാരി എന്നിവര്‍ സംസാരിച്ചു.

Discussion about this post