തിരുവനന്തപുരം: ഹനുമദ് ജയന്തിയും ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിലെ ജ്യോതിക്ഷേത്രത്തില്‍ ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദ വിഗ്രഹപ്രതിഷ്ഠയുടെ അഞ്ചാവാര്‍ഷികവുമായ ഇന്നു പ്രത്യേകം പൂജകള്‍ ഉണ്ടായിരിക്കും. രാവിലെ 7.30ന് യജ്ഞാരംഭം, 8ന് ദുരിതനിവാരണ പൂജ, 10 ന് ജ്യോതിക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകള്‍, 11ന് നാഗരൂട്ട്, 11.30ന് ചൂഢാരത്‌ന സമര്‍പ്പണം, വൈകുന്നേരം 3ന് മഹാലക്ഷ്മീ പൂജ, വൈകുന്നേരം 4ന് വിഭീഷണ പട്ടാഭിഷേകം തുടങ്ങിയവ ഉണ്ടായിരിക്കും.
വൈകുന്നേരം 6.30ന് ‘സത്യാനന്ദഗുരു സമീക്ഷ’ ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി.ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്യും. സമീക്ഷയില്‍ ബാലഗോകുലം സംസ്ഥാന ജനറല്‍സെക്രട്ടറി വി.ഹരികുമാര്‍ അദ്ധ്യക്ഷത വഹിക്കും. സദ്ഗുരുസ്മരണ ദിനേഷ് മാവുങ്കാല്‍ നിര്‍വഹിക്കും. ‘രാമധര്‍മസ്വരൂപനായ സ്വാമിജി’ എന്ന പ്രബന്ധം ഭാഗവതമയൂരം ജി.ബാബുരാജ് അവതരിപ്പിക്കും. അഡ്വ.ജി.മധുസൂദനന്‍പിള്ള, പാപ്പനംകോട് അനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിക്കും. രാത്രി 9ന് സംഗീത നൃത്തശില്പം അവതരിപ്പിക്കും.













Discussion about this post