തൃശൂര്‍: കപ്ളിങ്ങാടന്‍ കഥകളിച്ചിട്ടയുടെ പ്രയോക്താവും ആചാര്യ ശ്രേഷ്ഠനുമായ പത്മഭൂഷണ്‍ മടവൂര്‍ വാസുദേവന്‍ നായര്‍ ആശാന്റെ ശതാഭിഷേകം 28ന് ഞായറാഴ്ച കലാമണ്ഡലം കൂത്തമ്പലത്തില്‍ ആഘോഷിക്കും. ഇതോടനുബന്ധിച്ച് വൈകീട്ട് അഞ്ചിന് സമാദരണ സദസ് സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ ഉദ്ഘാടനം ചെയ്യും. കെ. രാധാകൃഷ്ണന്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കും.
കലാ-സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന യോഗത്തില്‍ കഥകളി, പിറന്നാള്‍സദ്യ, സെമിനാര്‍, സമാദരണ സദസ്, കലാപരിപാടികള്‍ എന്നിവയുണ്ടായിരിക്കും. ഉദ്ഘാടന ചടങ്ങില്‍ മുന്‍ ചീഫ് സെക്രട്ടറി ആര്‍. രാമചന്ദ്രന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തും. വൈസ് ചാന്‍സലര്‍ പി.എന്‍. സുരേഷ് ഉപഹാരം സമര്‍പ്പിക്കും. കലാമണ്ഡലം എക്സിക്യൂട്ടീവ് അംഗം പന്തളം സുധാകരന്‍ പൊന്നാടചാര്‍ത്തും. രജിസ്ട്രാര്‍ കെ.കെ. സുന്ദരേശന്‍ കീര്‍ത്തി പത്രം സമര്‍പ്പിക്കും.
Discussion about this post