തിരുവനന്തപുരം: ശ്രീരാമനവമി മഹോത്സവത്തോടനുബന്ധിച്ച് ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ സ്വാമി വിവേകാനന്ദ സമ്മേളനം നടന്നു. സ്വാമി വിവേകാനന്ദന്റെ 150-ാം ജയന്തി വാര്‍ഷിക ആഘോഷത്തിന്‍റെ ഭാഗമായി നടന്ന സമ്മേളനം പ്രശസ്തകവി പി.നാരായണക്കുറുപ്പ് ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. കേസരി പത്രാധിപര്‍ എന്‍ .ആര്‍ .മധു മീനച്ചല്‍ അദ്ധ്യക്ഷനായിരുന്നു. ചാര്‍ട്ടേഡ് അക്കൗണ്ടന്റ് അനില്‍കുമാര്‍ പരമേശ്വരന്‍ ‘വിശ്വസാഹോദര്യത്തിന്റെ സന്ദേശവാഹകന്‍’ എന്ന പ്രബന്ധം അവതരിപ്പിച്ചു. തച്ചപ്പള്ളി ശശിധരന്‍ നായര്‍ , ശ്രീരാമനവമി മഹോത്സവം ജനറല്‍ കണ്‍വീനര്‍ ബ്രഹ്മചാരി പ്രവിത്കുമാര്‍ എന്നിവര്‍ സംസാരിച്ചു.
Discussion about this post