തിരുവനന്തപുരം: കേരള ലളിതകലാ അക്കാദമി തിരുവനന്തപുരത്ത് കിളിമാനൂരില്‍ നിര്‍മ്മിക്കുന്ന രാജാരവിവര്‍മ്മ സ്മാരക നിലയത്തിന്റെ ഒന്നാംഘട്ട പൂര്‍ത്തീകരണ പ്രഖ്യാപനം ഏപ്രില്‍ 30-ല്‍ നിന്ന് മെയ് ഏഴിലേയ്ക്ക് മാറ്റി. രണ്ടാംഘട്ടത്തിന്റെ ഉദ്ഘാടനവും മെയ് ഏഴിന് നടക്കും. ബി. സത്യന്‍ എം.എല്‍.എ.യുടെ അധ്യക്ഷതയില്‍ വൈകിട്ട് അഞ്ച് മണിക്ക് നടക്കുന്ന ചടങ്ങില്‍ സാംസ്കാരിക വകുപ്പ് മന്ത്രി കെ.സി. ജോസഫ് ഉദ്ഘാടനം നിര്‍വഹിക്കും. ടൂറിസം വകുപ്പ് മന്ത്രി എ.പി. അനില്‍കുമാര്‍ മുഖ്യാതിഥിയായിരിക്കും.
Discussion about this post