തിരുവനന്തപുരം: ചേങ്കോട്ടുകോണം ശ്രീരാമദാസാശ്രമത്തില്‍ നടന്നുവരുന്ന ശ്രീരാമനവമി മഹോത്സവം ഇന്നു വൈകിട്ടു നടക്കുന്ന ആറാട്ടോടുകൂടി സമാപിക്കും. ഇന്നു വൈകിട്ട് ശ്രീരാമദാസാശ്രമത്തിലെ ജ്യോതിക്ഷേത്രത്തില്‍ നിന്നും ആരംഭിക്കുന്ന ആറാട്ട് ഘോഷയാത്ര ചേങ്കോട്ടുകോണം, ശാസ്തവട്ടം, കാട്ടായിക്കോണം, അരിയാട്ടുകോണം വഴി പണിമൂല ദേവീക്ഷേത്രത്തില്‍ എത്തി ആറാടും. ക്ഷേത്രത്തില്‍ ആറാട്ട് സമ്മേളനവും പായസസദ്യയും നടക്കും.
തുടര്‍ന്ന് ആശ്രമത്തില്‍ തിരിച്ചെത്തി ധ്വജാവരോഹണവും ആറാട്ട് സദ്യയും നടക്കും.
Discussion about this post