ന്യൂഡല്‍ഹി: സൈനിക രഹസ്യങ്ങള്‍ ഫെയ്സ്ബുക്കില്‍ കൂടി പരസ്യപ്പെടുത്തിയ മൂന്ന് നേവി ഉദ്യോഗസ്ഥരെ പ്രതിരോധമന്ത്രാലയം പുറത്താക്കി. നാലു പേരാണ് സംഭവത്തില്‍ കുറ്റക്കാരെന്ന് പ്രതിരോധമന്ത്രാലയം അറിയിച്ചു. ഇതില്‍ മൂന്നു പേരെയാണ് പുറത്താക്കിയിട്ടുള്ളത്. സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉന്നത നേവി ഉദ്യോഗസ്ഥനു താക്കീത് നല്‍കി. 2011 ലാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. അച്ചടക്കലംഘനത്തിന് ഇതുവരെ 219 ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തതായി പ്രതിരോധമന്ത്രാലയം വ്യക്തമാക്കി. മേലുദ്യോഗസ്ഥര്‍ കീഴുദ്യോഗസ്ഥരെ നിയന്ത്രിക്കാത്തതും വേണ്ട നിര്‍ദേശങ്ങള്‍ നല്‍കാത്തതുമാണ് അച്ചടക്കലംഘനത്തിന് കാരണമെന്നു പ്രതിരോധ മന്ത്രാലയം കുറ്റപ്പെടുത്തി.
Discussion about this post