ന്യൂഡല്‍ഹി: പെട്രോള്‍ വില ലിറ്ററിന് മൂന്നുരൂപ കുറച്ചു. മെയ് ഒന്ന് മുതല്‍ (ഇന്ന് അര്‍ധരാത്രി മുതല്‍) പുതുക്കിയ വില നിലവില്‍ വരും. വിലക്കുറവിന് പ്രധാന കാരണമായിരിക്കുന്നത് ആഗോള വിപണിയിലെ ക്രൂഡ് ഓയിലിന്റെ വിലയിടിവാണ് .
രണ്ടു മാസ കാലയളവിനുള്ളില്‍ ഇത് നാലാം തവണയാണ് പെട്രോളിന് വില കുറയുന്നത്. മാര്‍ച്ച് 16ന് 2.40 രൂപ, ഏപ്രില്‍ ഒന്നിന് 2 രൂപ, ഏപ്രില്‍ 16ന് 1.20 രൂപ എന്നിങ്ങനെയാണ് വില കുറഞ്ഞിരുന്നത്. രണ്ടു മാസത്തിനുള്ളില്‍ ഏഴു രൂപയുടെ കുറവാണ് പെട്രോള്‍ വിലയില്‍ ഉണ്ടായിരിക്കുന്നത്.
68.17 രൂപയാണ് കേരളത്തില്‍ പെട്രോളിന്റെ നിലവിലെ വില. അതേസമയം ഡിസല്‍വില മാറ്റമില്ലാതെ തുടരും. സര്‍ക്കാര്‍ വില നിയന്ത്രണം എടുത്തു കളഞ്ഞതോടെ രണ്ടാഴ്ച്ച കൂടുമ്പോള്‍ പെട്രോള്‍ കമ്പനികള്‍ പെട്രോള്‍ വില പുനപരിശോധിക്കാറുണ്ട്.
Discussion about this post