ന്യൂഡല്‍ഹി: അനന്തരവന്‍ തൊണ്ണൂറുലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന കേസില്‍ റയില്‍വേ മന്ത്രി പവന്‍കുമാര്‍ ബന്‍സലിനോട് കോണ്‍ഗ്രസ് വിശദീകരണം ആവശ്യപ്പെട്ടു.
ബന്‍സലിന്റെ അനന്തരവന്‍ വി. സിംഗ്ലയെ കേസില്‍ കഴിഞ്ഞദിവസം സിബിഐ അറസ്റ്റ് ചെയ്തിരുന്നു. റയില്‍വേ ബോര്‍ഡ് അംഗം മഹേഷ്‌കുമാറില്‍ നിന്നു കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് ഇന്നു രണ്ടു പേര്‍ കൂടി അറസ്റ്റിലായിട്ടുണ്ട്.
Discussion about this post