തിരുവനന്തപുരം: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജില്ലാതല രബീന്ദ്രോത്സവം ഇന്ന് (മെയ് 4) വൈകീട്ട് അഞ്ചിന് പൂഴനാട് ജങ്ഷനില്‍ നടക്കും. എ.റ്റി. ജോര്‍ജ് എം.എല്‍.എ.യുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി ഡോ. ശശിതരൂര്‍ ടാഗോര്‍ അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യും. യുവജനക്ഷേമബോഡ് വൈസ്ചെയര്‍മാന്‍ പി.എസ്. പ്രശാന്ത് ആമുഖപ്രഭാഷണം നടത്തും. ബ്ളോക്ക്പഞ്ചായത്ത് പ്രസിഡന്റ് പി. സുജാതകുമാരി, ജില്ലാ പഞ്ചായത്തംഗം അന്‍സജിതാറസല്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഉഷാകുമാരി, ബി. വിനോദ്കുമാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, വിവിധ സംഘടനാപ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിക്കും. പൂഴനാട് ഭാവന കലാസാംസ്ക്കാരിക കേന്ദ്രത്തിന്റെ സഹകരണത്തോടെ നടക്കുന്ന രബീന്ദ്രോത്സവത്തിന് സമാപനം കുറിച്ചുകൊണ്ട് രബീന്ദ്രനാഥടാഗോറിന്റെ കാബുളിവാല എന്നകൃതി അടിസ്ഥാനമാക്കി നാടകവും അരങ്ങേറും.
Discussion about this post