തിരുവനന്തപുരം: വിദ്യാഭ്യാസ വായ്പയുടെ പലിശയില്‍ സബ്സിഡി ലഭിക്കുന്നതിന് ജില്ലാ കളക്ടര്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുളള സമയം മെയ് 31 വരെ നീട്ടിയതായി ജില്ലാ പ്ളാനിങ് ഓഫീസര്‍ അറിയിച്ചു. 2004-09 കാലയളവില്‍ വിദ്യാഭ്യാസ വായ്പ എടുക്കുകയും ജോലി ലഭിക്കാത്തതുമൂലം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരുമായ ബി.പി.എല്‍. വിഭാഗത്തില്‍പ്പെട്ടവര്‍ക്കാണ് പലിശ സബ്സിഡി നല്‍കുക. അപേക്ഷകര്‍ നിശ്ചിത പ്രൊഫോര്‍മയിലുള്ള അപേക്ഷ മെയ് 31 ന് മുമ്പ് ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിക്കണം.
Discussion about this post