തിരുവനന്തപുരം: കട്ടേല മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ എച്ച്.എസ്.എ. നാച്വറല്‍ സയന്‍സ് (യോഗ്യത: ബിരുദം, ബി.എഡ്), എച്ച്.എസ്.എസ്.റ്റി. (ജൂനിയര്‍) കോമേഴ്സ് (യോഗ്യത: കൊമേഴ്സില്‍ ബിരുദാനന്തര ബിരുദം, ബി.എഡ്, സെറ്റ്), ലാബ് അസിസ്റന്റ് (എസ്.എസ്.എല്‍.സി.) എന്നീ തസ്തികകളിലേയ്ക്ക് നിശ്ചിത യോഗ്യതയുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ടീച്ചറിന് 18,000 രൂപയും ഹൈസ്കൂള്‍ അസിസ്റന്റിന് 16,000 രൂപയും ലാബ് അസിസ്റന്റിന് 11,000 രൂപയും പി.ഡി. ടീച്ചറിന് 14,000 രൂപയും പ്രതിമാസ വേതനം ലഭിക്കും. അധ്യാപകരുടെ ഓരോ ഒഴിവും ലാബ് അസിസ്റന്റിന്റെ രണ്ടൊഴിവുമാണുളളത്. വെളളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷകള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം നെടുമങ്ങാട് ഐ.റ്റി.ഡി.പി. ഓഫീസില്‍ ലഭിക്കേണ്ട അവസാന തീയതി മെയ് 10 വൈകീട്ട് അഞ്ച് വരെ.
Discussion about this post