തിരുവനന്തപുരം: സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നടപ്പിലാക്കുന്ന എലൈറ്റ് അത്‌ലറ്റിക് പരിശീലന പദ്ധതിയിലേക്ക് (ഇ.എ.റ്റി.സി) കായികതാരങ്ങളെ തിരഞ്ഞെടുക്കുന്നു. 2012-13 വര്‍ഷങ്ങളില്‍ ദേശീയ അന്തര്‍ദേശീയ മത്സരങ്ങളില്‍ കഴിവ് തെളിയിച്ചിട്ടുള്ള 14 വയസിനുമുകളില്‍ പ്രായമുള്ള കായികതാരങ്ങളെയാണ് ജൂണ്‍ ആദ്യവാരം എല്‍.എന്‍.സി.പി.ഇയില്‍ തുടങ്ങുന്ന ഈ പദ്ധതിയിലേക്ക് തെരഞ്ഞെടുക്കുന്നത്.
100, 200, 400, 800, 1500, മീറ്റര്‍ ഓട്ടം ലോങ് ജമ്പ്, ട്രിപ്പിള്‍ ജമ്പ് എന്നീ ഇനങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായാണ് സെലക്ഷന്‍. ഒളിമ്പിക്‌സ്, കോമണ്‍വെല്‍ത്ത് തുടങ്ങിയ അന്തര്‍ദേശീയ കായിക മത്സരങ്ങളില്‍ കേരളത്തിലെ കായികതാരങ്ങള്‍ മെഡല്‍ നേടുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലന പദ്ധതി നടപ്പാക്കുന്നത്. 2012-13 വര്‍ഷത്തില്‍ സ്‌കൂള്‍ നാഷണല്‍, ഇന്റര്‍ യൂണിവേഴ്‌സിറ്റി, യൂത്ത് നാഷണല്‍, ജൂനിയര്‍ നാഷണല്‍, സീനിയര്‍ നാഷണല്‍, ഓപ്പണ്‍ നാഷണല്‍ കായിക മത്സരങ്ങളില്‍ മെഡല്‍ (സ്വര്‍ണ്ണം, വെള്ളി, വെങ്കലം) നേടിയ കായികതാരങ്ങള്‍ക്ക് ട്രയല്‍സില്‍ പങ്കെടുക്കുവാന്‍ അര്‍ഹതയുണ്ടായിരിക്കും. കായികതാരങ്ങള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുമായി മെയ് ഒമ്പതിന് രാവിലെ ഒമ്പത് മണിക്ക് തിരുവനന്തപുരം കാര്യവട്ടത്തുള്ള എല്‍.എന്‍.സി.പി.ഇ യില്‍ നടത്തുന്ന രണ്ടാംഘട്ട സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കണം.
Discussion about this post