പാലക്കാട്: പറമ്പിക്കുളം – ആളിയാര്‍ കരാര്‍ പ്രകാരം കേരളത്തിന് വെള്ളം വിട്ടുനല്‍കാമെന്ന് തമിഴ്നാട് സമ്മതിച്ചു. അടുത്ത പത്ത് ദിവസത്തേക്ക് പൂജ്യം പോയിന്റ് മൂന്ന് ടിഎംസി വെള്ളം വിട്ടുനല്‍കാമെന്നാണ് സമ്മതിച്ചിട്ടുള്ളത്. പാലക്കാട് നടന്ന കേരള-തമിഴ്‌നാട് ഉദ്യോഗസ്ഥതല ചര്‍ച്ചയിലാണ് തീരുമാനം.
അധികമായി തമിഴ്‌നാടിന്റെ പക്കലുള്ള ജലം കരുതല്‍ ശേഖരമായി സൂക്ഷിക്കാനുള്ള കേരളത്തിന്‍റെ നിര്‍ദ്ദേശത്തിന് തമിഴ്‌നാട് ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമായ മറുപടി നല്‍കിയില്ല. ബുധനാഴ്ച മുതല്‍ പത്ത് ദിവസത്തേക്കാണ് ചിറ്റൂര്‍ പുഴയിലേക്ക് വെള്ളം തുറന്നുവിടുക.
Discussion about this post