തിരുവനന്തപുരം: ഗ്രാമവികസനവകുപ്പിലെ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പുരോഗതി അവലോകനവുമായി ബന്ധപ്പെട്ട ജില്ലാതല വിജിലന്‍സ് ആന്റ് മോണിറ്ററിങ് കമ്മിറ്റിയുടെ യോഗം മെയ് 17 ന് രാവിലെ 10.30 ന് തൈക്കാട് പി.ഡബ്ല്യു.ഡി. റസ്റ്റ്ഹൗസില്‍ ചേരും. കേന്ദ്രമാനവശേഷി വകുപ്പ് സഹമന്ത്രി ഡോ. ശശിതരൂര്‍, ആരോഗ്യം-ദേവസ്വം വകുപ്പ് മന്ത്രി വി.എസ്. ശിവകുമാര്‍, സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍, ഡെപ്യൂട്ടി സ്പീക്കര്‍ എന്‍. ശക്തന്‍, എം.പി.മാര്‍, ജില്ലയിലെ എം.എല്‍.എ. മാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രമണി പി. നായര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്ുമാര്‍ എന്നിവര്‍ പങ്കെടുക്കും.












