Monday, July 7, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home കേരളം

തൊഴിലുറപ്പ് പദ്ധതിയില്‍ ക്ഷീരമേഖലയെ ഉള്‍പ്പെടുത്തണമെന്ന ആവശ്യം കേന്ദ്രത്തില്‍ വീണ്ടും ഉന്നയിക്കും: മന്ത്രി കെ.സി.ജോസഫ്

by Punnyabhumi Desk
May 11, 2013, 05:41 pm IST
in കേരളം
സംസ്ഥാന ക്ഷീരസംഗമം മന്ത്രി കെ.സി.ജോസഫ് ഉദ്ഘാടനം ചെയ്യുന്നു

സംസ്ഥാന ക്ഷീരസംഗമം മന്ത്രി കെ.സി.ജോസഫ് ഉദ്ഘാടനം ചെയ്യുന്നു

 

സംസ്ഥാന ക്ഷീരസംഗമം മന്ത്രി കെ.സി.ജോസഫ് ഉദ്ഘാടനം ചെയ്യുന്നു
സംസ്ഥാന ക്ഷീരസംഗമം മന്ത്രി കെ.സി.ജോസഫ് ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: തൊഴിലുറപ്പുപദ്ധതിയില്‍ ക്ഷീരമേഖലയെക്കൂടി ഉള്‍പ്പെടുത്തണമെന്ന് സര്‍ക്കാര്‍ വീണ്ടും കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് ക്ഷീരവികസനമന്ത്രി കെ.സി.ജോസഫ്. കൂത്താട്ടുകുളത്ത് സംസ്ഥാന ക്ഷീരസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴിലുറപ്പുപദ്ധതിയെ ഉല്‍പ്പാദനമേഖലയുമായി ബന്ധപ്പെടുത്തണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം. കേന്ദ്രപദ്ധതികളില്‍ ഓരോ സംസ്ഥാനത്തിന്റെയും പ്രത്യേകത കണക്കിലെടുത്ത് മാറ്റം വരുത്താന്‍ അനുമതി നല്‍കണമെന്ന് നാം ദീര്‍ഘനാളായി ആവശ്യപ്പെടുന്നു. ക്ഷീരമേഖലുയുള്‍പ്പടെയുള്ള കാര്‍ഷികരംഗത്തും പരമ്പരാഗത മേഖലയിലും ഇത് വന്‍ മാറ്റത്തിന് വഴിയൊരുക്കും. ഇപ്പോള്‍ അതത് സംസ്ഥാനങ്ങളുടെ സാഹചര്യത്തിനനുസരിച്ച് മാനദണ്ഡങ്ങളില്‍ മാറ്റം വരുത്താന്‍ കേന്ദ്രം അനുവദിക്കുമെന്നറിയുന്ന സാഹചര്യത്തിലാണ് നിര്‍ദേശം വീണ്ടും ഉന്നയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തീരുമാനമായാല്‍ ഇതേറ്റവും ഗുണം ചെയ്യുക ക്ഷീരകര്‍ഷകര്‍ക്കായിരിക്കുമെന്നും മന്ത്രി പറഞ്ഞു. പന്ത്രണ്ടാം പദ്ധതിക്കാലത്ത് പാല്‍, പച്ചക്കറി, മുട്ട എന്നിവയ്‌ക്കെങ്കിലും അന്യസംസ്ഥാനങ്ങളെ ആശ്രയിക്കാതെ സ്വയംപര്യാപ്തമാകണമെന്നാണ് സര്‍ക്കാരിന്റെ നിലപാട്. ഇതിനായി കാര്‍ഷികമേഖലയിലെ വികസനനയത്തില്‍ ഒരു പുതിയ സമീപനം ആവശ്യമാണ്. ഓരോ സമയത്തും പാലിന്റെയും കാലിത്തീറ്റയുടെയും വില കൂട്ടി മുന്നോട്ടുപോകാനാകില്ല. രണ്ടുതവണ സംസ്ഥാനത്ത് കാലിത്തീറ്റയുടെ വില കൂട്ടിയതിന്റെ ഗുണം കര്‍ഷകര്‍ക്കു ലഭിച്ചുവെന്നതിന്റെ തെളിവാണ് പിന്നീടുണ്ടായ ക്ഷീരമേഖലയിലെ നേട്ടമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ ആവശ്യത്തിനുള്ള കാലിത്തീറ്റയില്‍ 40 ശതമാനം മാത്രമാണ് മില്‍മയും കേരള ഫീഡ്‌സും ചേര്‍ന്ന് ഉല്‍പ്പാദിപ്പിക്കുന്നത്. 60 ശതമാനം ഉല്‍പ്പാദിപ്പിക്കുന്നത് സ്വകാര്യസംരംഭകരാണ്. ഇവരെ നിയന്ത്രിക്കാന്‍ കഴിഞ്ഞാലേ ഈ രംഗത്ത് വില നിയന്ത്രിക്കാന്‍ സാധിക്കൂ. ആ മേഖലയിലെ കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുമെന്നും ക്ഷീരമേഖലയക്ക് മറ്റേതു സര്‍ക്കാരിനേക്കാളും പിന്തുണയും സഹായവും നല്‍കിയത് ഈ സര്‍ക്കാരാണെന്നും കെ.സി.ജോസഫ് പറഞ്ഞു. പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഐഷ മാധവന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജോസഫ് വാഴയ്ക്കന്‍ എം.എല്‍.എ., മില്‍മ എറണാകുളം മേഖല ചെയര്‍മാന്‍ ബാലന്‍മാസ്റ്റര്‍, മുന്‍ ചെയര്‍മാന്‍ എം.ടി. ജയന്‍, ജില്ല പഞ്ചായത്തംഗം ആശ സനില്‍, സംസ്ഥാന കാര്‍ഷിക വികസന ബാങ്ക് ബോര്‍ഡംഗം എം.മുഹമ്മദ് ബഷീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ക്ഷീരവികസനവകുപ്പ് ഡയറക്ടര്‍ കെ.ടി.സരോജിനി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ പി.എം.സ്‌കറിയ സ്വാഗതവും ക്ഷീരവികസന ഡപ്യൂട്ടി ഡയറക്ടര്‍ വി.ഉണ്ണി നന്ദിയും പറഞ്ഞു. സംസ്ഥാനത്ത് ഏറ്റവും പാലുല്‍പ്പാദിപ്പിച്ച ജില്ലയ്ക്ക് ഏര്‍പ്പെടുത്തിയ അവാര്‍ഡ് പാലക്കാടിന് മന്ത്രി സമ്മാനിച്ചു. 7500 ലക്ഷം ലിറ്റര്‍ പാലാണ് ജില്ലയില്‍ ഉല്‍പ്പാദിപ്പിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ വയനാട് 4863 ലക്ഷം ലിറ്റര്‍ പാലും മൂന്നാമതായ തിരുവനന്തപുരം 4746 ലക്ഷം ലിറ്റര്‍ പാലുമാണ് ഉല്‍പ്പാദിപ്പിച്ചത്. ഈരംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കായുള്ള വിവിധ അവാര്‍ഡുകളും മന്ത്രിയും എം.എല്‍.എ.യും വിതരണം ചെയ്തു.

ShareTweetSend

Related News

കേരളം

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

കേരളം

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

കേരളം

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

Discussion about this post

പുതിയ വാർത്തകൾ

രവാഡ ചന്ദ്രശേഖര്‍ കേരളത്തിന്റെ പുതിയ പൊലീസ് മേധാവി

ചിന്‍ എക്‌സലന്‍സ്: ചിന്മയ വൈഭവം – യുവ ശക്തി സംഘടിപ്പിച്ചു

ക്ഷേത്ര പുനഃരുദ്ധാരണം: പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടന്നു

പാച്ചല്ലൂര്‍ ശ്രീ നാഗമല ശാസ്താക്ഷേത്ര പുനഃരുദ്ധാരണം: ബാലാലയ പ്രതിഷ്ഠാകര്‍മ്മം ജൂണ്‍ 27ന് നടക്കും

കനത്ത മഴ: സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി

അഹമ്മദാബാദ് വിമാന ദുരന്തം: ബ്ലാക്ക് ബോക്‌സും ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡറും കണ്ടെത്തി

സ്വാമി സത്യാനന്ദ തീര്‍ത്ഥപാദര്‍ സമാധിയായി

കോവിഡ് പരിശോധന നിര്‍ബന്ധമാക്കുന്നു; പനി ലക്ഷണങ്ങളുള്ളവര്‍ ആന്റിജന്‍ ടെസ്റ്റ് ചെയ്യണം

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ സ്വര്‍ണ താഴികക്കുടം സ്ഥാപിച്ചു

കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies