ന്യൂഡല്‍ഹി: പാക് പ്രധാനമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പങ്കെടുക്കില്ല. സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനുള്ള ക്ഷണം മന്‍മോഹന്‍ സിങ് നിരസിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
തിങ്കളാഴ്ചയാണ് പ്രധാനമന്ത്രിക്ക് ക്ഷണക്കത്ത് അയച്ചത്. ഇന്ത്യയുമായി സഹകരണം ശക്തിപ്പെടുത്താന്‍ താല്‍പ്പര്യമുണ്ടെന്ന് ഷെരീഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. നവാസ് ഷെരീഫ് ഇന്ത്യ സന്ദര്‍ശിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. മൂന്നാം തവണയാണ് ഷെരീഫ് പാകിസ്ഥാന്റെ പ്രധാനമന്ത്രിയാവുന്നത്.
Discussion about this post