കൊല്ലം: വനപാലകരെ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് നടന്‍ കലാഭവന്‍ മണിക്കെതിരെ കേസെടുത്ത വിഷയത്തില്‍ വ്യത്യസ്ത നിലപാടുമായി ഇന്റലിജന്‍സ് എഡിജിപി ടി.പി.സെന്‍കുമാര്‍. കലാഭവന്‍ മണി ചെയ്തതു തെറ്റോ ശരിയോ എന്ന വിഷയത്തിലേക്കു താന്‍ കടക്കുന്നില്ല. പോലീസ് ഈ വിഷയത്തില്‍ ആത്മപരിശോധന നടത്തണം. എന്നാല്‍ മണിക്കു പകരം സൂപ്പര്‍സ്റ്റാറുകള്‍ ആയിരുന്നുവെങ്കില്‍ അവര്‍ക്ക് ഈ അവസ്ഥ ഉണ്ടാകുമായിരുന്നില്ലെന്നു സെന്‍കുമാര്‍ പറഞ്ഞു.
മമ്മൂട്ടിയോ, മോഹന്‍ലാലോ, ജയറാമോ, ദിലീപോ ആയിരുന്നെങ്കില്‍ വനപാലകരുടെ സമീപനം വ്യത്യസ്തമാകുമായിരുന്നു. വെള്ളക്കാരെ സല്യൂട്ട് ചെയ്യാനും കറുത്തവരെ ചവിട്ടി തേക്കാനുമുള്ള സമീപനം ഇന്നും മാറിയിട്ടില്ലെന്നും കൊല്ലത്തു കേരള പൊലീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.












