ന്യൂഡല്‍ഹി: ശശികാന്ത് ശര്‍മ കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലായി സത്യപ്രതിജ്ഞ ചെയ്തു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. വിനോദ് റായിക്കു ശേഷം ചുമതലയേല്‍ക്കുന്ന ശശികാന്തിന് 2017 സെപ്റ്റംബര്‍ 24 വരെയാണു കാലാവധി.
സിഎജിയുടെ നിയമനം ആറു വര്‍ഷത്തേക്കോ അല്ലെങ്കില്‍ 65 വയസു തികയുംവരെയോ ആണ്. ഏത് ആദ്യം വരുന്നോ അതു സ്വീകരിക്കും. 1976 ഐഎഎസ് ബാച്ച് ബിഹാര്‍ കേഡര്‍ ഉദ്യോഗസ്ഥനാണ് 61 കാരനായ ശശികാന്ത് ശര്‍മ. പ്രതിരോധ സെക്രട്ടറിയായി സേവനത്തിലിരിക്കവേയാണ് ശശികാന്തിനു പുതിയ ഔദ്യോഗിക പദവി കൈവരുന്നത്.
Discussion about this post