കൊച്ചി: കൊച്ചി മെട്രോയില്‍ മൂന്നു കോച്ചുകള്‍ വീതമുള്ള ട്രെയിനുകളായിരിക്കും സര്‍വീസ് നടത്തുക. ഡിഎംആര്‍സിയുമായി നിര്‍മ്മാണ കരാറില്‍ ഒപ്പുവെച്ചശേഷം ഇന്നു നടന്ന ആദ്യത്തെ കൊച്ചി മെട്രോ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമായത്.
ആയിരം പേര്‍ക്ക് ഇതില്‍ യാത്ര ചെയ്യാനാകും. മണിക്കൂറില്‍ 34 കിലോമീറ്ററായിരിക്കും മെട്രോ ട്രെയിനുകളുടെ വേഗത. മണിക്കൂറില്‍ 90 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയുന്ന തരത്തിലുള്ള ട്രെയിനുകളാവും ഉപയോഗിക്കുക. ജപ്പാന്‍ ഇന്‍റര്‍നാഷണല്‍ കോ-ഓപ്പറേഷന്‍ ഏജന്‍സിക്കു പുറമെ മറ്റ് ഏജന്‍സികളില്‍ നിന്നും സാമ്പത്തിക സഹായം ഉറപ്പാക്കാനുള്ള ചര്‍ച്ചകള്‍ തുടരും. സ്വകാര്യ ഏജന്‍സികളെയും കെ.എം.ആര്‍.എല്‍. സമീപിച്ചിട്ടുണ്ട്. 5,181 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി നാല് വര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കും.
Discussion about this post