Friday, May 9, 2025
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ശ്രീരാമദാസ ആശ്രമ വിശേഷങ്ങൾ
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
No Result
View All Result
പുണ്യഭൂമി
No Result
View All Result
Home സനാതനം

ഗുരുത്വ ചിന്തകള്‍ – (ഭാഗം-2) “ഗുരുത്വാത്‌ സര്‍വാധിക്യാത്‌ ഗുരു”

കെ.ജി.മുരളീധരന്‍ നായര്‍

by Punnyabhumi Desk
Jul 14, 2023, 06:00 am IST
in സനാതനം

(തുടര്‍ച്ച)

സൗമ്യമായി വിദ്യാദാനം ചെയ്ത് വിജ്ഞാന ദാഹമകറ്റി സംസാര രോഗത്തെ അകറ്റുന്നവനാണ് സത്ഗുരു. മൃത്യുശാപത്തില്‍ നിന്നും രോഗം, ദുരിതം, ജരാമരണങ്ങള്‍, പൈദാഹങ്ങള്‍ ഇവയില്‍ നിന്നും നിത്യമായി അകറ്റി ഗുരു ദുരിതവും ജരാ മരണങ്ങളും ജ്ഞാനശക്തിയില്‍ ദഹിപ്പിക്കും. അജ്ഞാനം കൊണ്ട് കറുത്തതും, മായാപാശം കൊണ്ട് വിദ്യയില്‍ പ്രവര്‍ത്തിക്കുന്നതിന് താല്പര്യമില്ലാത്തതുമായ മനസ്സിനെ ഏകാഗ്രമാക്കി വിദ്യയില്‍ വസിപ്പിക്കുന്നതിനും, ജ്ഞാനാഗ്‌നിയില്‍ രാഗദ്വേഷാദി മലങ്ങള്‍ ഇല്ലായ്മ ചെയ്ത് നിര്‍മ്മലമായ ആനന്ദ സ്വരൂപത്തില്‍ ജിജ്ഞാസുവിനെ അവഭൃതസ്നാനം ചെയ്യിക്കുന്നതിനും (ആഴത്തില്‍ മുങ്ങുക) സാമര്‍ത്ഥ്യമുള്ളവനാണ് ഗുരു. ഗുരു തനിച്ചിരിക്കുന്നവനും, മിഴിച്ചിരിക്കുന്നവനും, പശിച്ചിരിക്കുന്നവനും, പൊറുത്തിരിക്കുന്നവനുമാണ്. മൗലം, ഏകാന്തവാസം, ആശാരാഹിത്യം ,മിതഭക്ഷണം പ്രാണായാമം ഇവ പരമഗുരുവിനെ അറിയുന്നതിനുള്ള മാര്‍ഗ്ഗങ്ങളാണ്. അമിതമായ വാഗ്ധാടി സാധകനിലെ ഊര്‍ജ്ജം (തപസ്സ്) നഷ്ടമാക്കുന്നു. അതിനാല്‍ ഒറ്റക്കിരുന്ന് ജപിക്കുകയും തത്വവിചിന്തനം നടത്തുകയും വേണം. (മൗനം, ഏകാന്തവാസം, തനിച്ചിരി, നിനച്ചിരി).

വയറുനിറച്ച് ഭക്ഷിച്ചാല്‍ ഭോഗാസക്തിയുണ്ടാകും. തടി അമിതമാകും. “നഹിസ്ഥൂലസ്യഭേഷജം” സംസാര രോഗത്തില്‍ നിന്നും രക്ഷപ്പെടുന്നതിന് മരുന്ന് കുറിച്ച് തരാന്‍ അപ്പോള്‍ ഗുരുവിന് കഴിയില്ല. അമിതമായ ശാന്തി അനുഭവിച്ചുകൊണ്ട് പരമാത്മഭാവത്തില്‍ ലയിച്ചിരിക്കുന്ന അവസ്ഥയാണ് സുഖിച്ചിരി. വിശന്നിരിക്കുന്നവന് (ബ്രഹ്മവിശപ്പ്) ഏകാഗ്രത കൊണ്ട് പാശമുക്തിയും(മണ്ണാശ, പെണ്ണാശ, പൊന്നാണ) പരമാത്മ പ്രാപ്തിയും ലളിതമായി സാധിക്കാം. സര്‍വ്വരോടും,പ്രതികാര ദാഹമില്ലാതെ സര്‍വ്വതും ക്ഷമിച്ചിരിക്കുന്ന (ത്രിതിക്ഷ= പൊറുത്തിരി) ദത്താത്രേയ മഹാഗുരുവിനെ ശ്രീമദ് ഭാഗവതപഠനത്തിലൂടെ പ്രത്യക്ഷമാക്കാം. ഇങ്ങനെയുള്ള ശാന്തനും ബ്രഹ്മനിഷ്ഠനുമായ ഗുരുവിനെ ആശ്രയിച്ചാല്‍ ശുകമാര്‍ഗ്ഗത്തില്‍ മുക്തനാകാം.

“ശ്രോതിയാം ബ്രഹ്മനിഷ്ഠം” എന്നും
“ഏകമേവ ഗുരും ശാന്തം”
“സംശ്രയേദ് ബ്രഹ്മ വിത്തമം ” എന്നും വേദജ്ഞാനമുള്ള വിദ്വാന്‍മാര്‍ പറയുന്നു.

“ആചാര്യവാന്‍ പുരുഷേ വേദഃ” സദാചാരമുള്ള ഗുരുബ്രഹ്മതത്വം ദാനം ചെയ്യുന്നു. അനേകം ജന്മങ്ങള്‍ കഴിഞ്ഞ് ആശ്രമത്തിലിരിക്കുന്ന പലതരത്തിലുള്ള ഗുരുക്കന്മാരെ മനസ്സിലാക്കി,പൂജയും,ജ്യോതിഷവും അജ്ഞാനികളെ സഹായിക്കുന്നതിനുവേണ്ടി നടത്തി ആത്മ ദേവനെ അഹിംസ,സത്യം,ഭൂതദയ ഇവകൊണ്ട് പ്രസന്നനാക്കിക്കഴിയുമ്പോള്‍ മൂന്നു തരത്തിലുള്ള ഗുരുക്കന്മാരെ ദര്‍ശിക്കുന്നതിനും സ്പര്‍ശിക്കുന്നതിനും കാരണമാകും. ഇവരെ ചോദകന്‍ എന്നും,മോദകന്‍ എന്നും മോദക്ഷദന്‍ എന്നും ശ്രുതി വിസ്തരിക്കുന്നുണ്ട്. ഇവരുടെ “ആശ്രമം” ധനസമ്പാദനമല്ല. മുക്തികാര്യത്തിനുള്ളതാണ്. ചോദകന്‍ ഗുരുത്വത്തിലേക്കുള്ള വഴി സൂക്ഷമമായി കാണിച്ചു തരും.

“ചോദകോദര്‍ശിയേന്മാര്‍ഗ്ഗം” ഉന്മനി, മനോന്മനി, അമനസ്‌കം, ലയംസ അദ്വൈതം, നിരാലംബം, തുര്യം, തുര്യാതീതം, ജീവന്മുക്തി, സഹജ, ബ്രഹാമാനന്ദം സര്‍വാനന്ദം, ജ്യോതിര്‍മയം ഇവയെയൊക്കെ പരമ പുരുഷാര്‍ത്ഥമായി അറിഞ്ഞ ഗുരു മോക്ഷത്തിലേക്കുള്ള പടികള്‍ സൂക്ഷ്മമായി വിവരിച്ചു സാധകനെ ബോദ്ധ്യപ്പെടുത്തും. അപരോക്ഷാനു ഭൂതി ഉള്ളം കൈയിലെ നെല്ലിക്ക പോലെ മോക്ഷദന്‍ ആര്‍ത്തനും ജിജ്ഞാസുവിനും, ഭക്തനും ദാനം ചെയ്യാം.

ഭക്തിയും വൈരാഗ്യവും വളര്‍ന്ന് സേവനവും, കീര്‍ത്തനവും, ശ്രവണവും കൊണ്ട് അന്തഃകാരണം നിര്‍മ്മലമായി ബുദ്ധി ഈശ്വരോന്മുഖമാകും. നാനാവിധത്തിലുള്ള ഇത്തരം ഭക്തി വര്‍ദ്ധിപ്പിക്കുന്ന കര്‍മ്മങ്ങള്‍ കൊണ്ട് ഗുരുവും ഈശ്വരനും പ്രസാദിക്കും. ഭക്തനോട് അനുകമ്പ തോന്നി ഭഗവാന്‍ സ്വഹൃദയത്തിലിരുന്ന് ജ്ഞാനശക്തി വര്‍ദ്ധിപ്പിച്ച് അജ്ഞാനകാരണമായ(പുനര്‍ജ്ജന്മ ഹേതുവായ) ബീജങ്ങള്‍ നശിപ്പിക്കുന്നു. അങ്ങനെ കൃതകൃത്യനായി അമൃതമയമായ ലോകത്തിലെത്തുന്നു.

“തേഷാമേവനു കമ്പാര്‍ത്ഥമഹമജ്ഞാനജംതമഃ
നാശയാമ്യാത്മഭാവസ്ഥേ ജ്ഞാന ദീപനേഭാസ്വതാഃ”
(ഭഗവദ്ഗീത 10.10)

ഈശ്വരനും,ഗുരുവും പരമാത്മാവും പര്യായശബ്ദങ്ങളാണ്. കര്‍മ്മമാര്‍ഗ്ഗത്തില്‍ നിന്ന് വിരമിച്ച് ജ്ഞാനമാര്‍ഗ്ഗത്തില്‍ (ഉത്തരായണം) ശ്രദ്ധവയ്ക്കുന്ന ഉപാസകന്റെ അറുതി ദക്ഷിണാമൂര്‍ത്തി സ്വരൂപമായിരിക്കുന്ന പരമഗുരുവിലാണ്. കര്‍മ്മമാര്‍ഗ്ഗം ദക്ഷിണായമാണ്. അതിനാല്‍ വടക്കോട്ടു തിരിഞ്ഞിരുന്ന് ഭഗവാനെ സ്മരിക്കണം. തെക്കോട്ടു നോക്കി ജ്ഞാനോപദേശം ഋഷിമാര്‍ക്ക് നല്‍കുന്ന ഭഗവാന്‍ മൃത്യുകാര്യങ്ങള്‍ നിശ്ചയിക്കട്ടെ. നമുക്ക് വിദ്യയില്‍ രമിക്കാം.

“ഈശ്വരോ ഗുരുരാത്മോതി മൂര്‍ത്തി ഭേദവിഭാഗിനേ
വ്യോമവത് വ്യാപ്ത ദേഹായ ദക്ഷിണാമൂര്‍ത്തയേനമഃ”
ജ്ഞാനവിജ്ഞാനമൂര്‍ത്തിയായ ഗുരുവിന് നമസ്‌കാരം.

(അവസാനിച്ചു)

 

ShareTweetSend

Related News

സനാതനം

ശിവരാത്രി മഹോത്സവം

സനാതനം

അഖണ്ഡ നാമജപം മുഴങ്ങുന്ന അഭേദാശ്രമം നാമവേദി

സനാതനം

ഭാരതത്തില്‍ ദീപാവലി ആഘോഷത്തിന്റെ പ്രസക്തി

Discussion about this post

പുതിയ വാർത്തകൾ

ഓപ്പറേഷന്‍ സിന്ദൂര്‍: ജെയ്ഷെ തലവന്‍ മസൂദ് അസറിന്റെ കുടുംബാംഗങ്ങള്‍ കൊല്ലപ്പെട്ടു

രാജ്യം കനത്ത സുരക്ഷയില്‍; പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ വിദേശ സന്ദര്‍ശനം മാറ്റിവെച്ചു

ഓപ്പറേഷന്‍ സിന്ദൂര്‍: പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ ഇന്ത്യയുടെ ശക്തമായ തിരിച്ചടി

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു

സംവിധായകന്‍ ഷാജി എന്‍ കരുണ്‍ അന്തരിച്ചു

പഹല്‍ഗാം ഭീകരാക്രണത്തെ ശക്തമായി അപലപിച്ച് യുഎന്‍ സുരക്ഷാ സമിതി

പ്രശസ്ത ചരിത്രകാരന്‍ ഡോ. എം.ജി.എസ്. നാരായണന്‍ അന്തരിച്ചു

ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ഡോ. കെ.കസ്തൂരിരംഗന്‍ അന്തരിച്ചു

ഫ്രാന്‍സിസ് മാര്‍പാപ്പ ദിവംഗതനായി

വത്സല.പി നിര്യാതയായി

  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions
[email protected]

© Punnyabhumi Daily
Tech-enabled by Ananthapuri Technologies

No Result
View All Result
  • പ്രധാനതാൾ
  • വാർത്തകൾ
    • കേരളം
    • ദേശീയം
    • രാഷ്ട്രാന്തരീയം
    • കായികം
    • മറ്റുവാര്‍ത്തകള്‍
    • എഡിറ്റോറിയല്‍
  • ആദ്ധ്യാത്മികം
    • സനാതനം
    • ഗുരുവാരം
    • പാദപൂജ
    • സ്വാമിജിയെ അറിയുക
    • ഉത്തിഷ്ഠത ജാഗ്രത
    • ക്ഷേത്രവിശേഷങ്ങള്‍
  • ലേഖനങ്ങള്‍
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Punnyabhumi Daily
Tech-enabled by Ananthapuri Technologies