തിരുവനന്തപുരം: ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമസ്ഥാപകനും ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ ഗുരുനാഥനുമായ ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ 48-ാമത് മഹാസമാധി വാര്‍ഷികം മെയ് 26, 27 തീയതികളില്‍ ശ്രീരാമദാസ ആശ്രമം അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതിയുടെ മുഖ്യകാര്‍മികത്വത്തില്‍ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ആചരിക്കുന്നു.
26ന് രാവിലെ 5.30ന് ആരാധന, തുടര്‍ന്ന് അഹോരാത്ര രാമായണ പാരായണാരംഭം, ഉച്ചയ്ക്ക് 1ന് ഗുരുഗീതാ പാരായണം, 2ന് മഹാസമാധി പൂജ, 3ന് പ്രസാദഊട്ട് വൈകുന്നേരം 8ന് ഭജന, 8.30ആരാധന.
27ന് രാവിലെ 3.30ന് ശ്രീരാമപട്ടാഭിഷേകം, ആരാധന, അഹോരാത്രരാമായണ പാരായണാരംഭം, ലക്ഷാര്‍ച്ചന സമാരംഭം, കഞ്ഞിസദ്യ, ഉച്ചയ്ക്ക് 1ന് പ്രസാദഊട്ട്, വൈകുന്നേരം 7ന് ലക്ഷാര്‍ച്ചന സമര്‍പ്പണം, 8ന് ഭജന, 8.30ന് ആരാധന. വെളുപ്പിന് 3.30ന് പട്ടാഭിഷേകത്തോടെ ചടങ്ങുകള്‍ സമാപിക്കും.












