ഛത്തീസ്ഗഢ്: ഛത്തീസ്ഗഢില്‍ ശനിയാഴ്ച്ച മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ നന്ദകുമാര്‍ പട്ടേലിന്റേയും മകന്റേയും മൃതദേഹം കണ്ടെത്തി. പട്ടേലിന്റെ മകന്റെ മുഖം വികൃതമാക്കിയ നിലയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ദര്‍ഭാഘട്ടില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. ആക്രമണത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മഹേന്ദ്ര കര്‍മ്മയടക്കം 25 പേര്‍ കൊല്ലപ്പെട്ടിരുന്നു.
കോണ്‍ഗ്രസ്സിന്റെ പരിവര്‍ത്തന്‍ റാലിയില്‍ പങ്കെടുത്ത് വാഹനത്തില്‍ മടങ്ങുകയായിരുന്ന നേതാക്കളെയാണ് മാവോയിസ്റ്റുകള്‍ ആക്രമിച്ചത്. നേതാക്കള്‍ക്കെതിരെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു. അക്രമണത്തില്‍ മുന്‍ കേന്ദ്രമന്ത്രി വി.സി ശുക്ലയ്ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. ശുക്ലയുടെ ദേഹത്ത് മൂന്ന് വെടിയുണ്ടകള്‍ തറച്ചിരുന്നു. ജഗ്ദല്‍പൂര്‍ ആസ്പത്രിയിലുള്ള ശുക്ലയുടെ ദേഹത്തുനിന്ന് വെടിയുണ്ടകള്‍ നീക്കം ചെയ്യാന്‍ അടിയന്തര ശസ്ത്രക്രിയ നടത്തി. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയും പ്രധാനമന്ത്രി മന്‍മോഹന്‍സിംഗും ചത്തീസ്ഗഢില്‍ എത്തി.
ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസ് റാലിക്കിടെ നേതാക്കന്മാര്‍ സഞ്ചരിച്ചിരുന്ന വാഹനം മാവോയിസ്റ്റുകള്‍ ആക്രമിക്കുകയായിരുന്നു. ബസ്തറിലെ ധാരാഘട്ടിലായിരുന്നു സംഭവം. സംസ്ഥാനത്ത് കൂടുതല്‍ സേനയെ സഹായത്തിനായി നല്‍കുമെന്ന് മന്‍മോഹന്‍ സിംഗ് അറിയിച്ചു. മാവോയിസറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അഞ്ച് ലക്ഷം രൂപ പ്രഖ്യാപിച്ചു. ജനാധിപത്യ വ്യവസ്ഥിതിയ്ക്കു നേരെയുള്ള ആക്രമണമാണിതെന്ന് സോണിയാ ഗാന്ധി പറഞ്ഞു.
സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് ഇന്ന് സംസ്ഥാനത്ത് ബന്ദ് ആചരിച്ചു. ഛത്തീസ്ഗഢ് മുന്‍ ആഭ്യന്തര മന്ത്രി കൂടിയാണ് കൊല്ലപ്പെട്ട മഹേന്ദ്ര കര്‍മ്മ. മാവോയിസ്റ്റുകളെ നേരിടാന്‍ സാല്‍വാ ജുദും രൂപീകരിച്ചത് കര്‍മ്മയായിരുന്നു. നൂറിലധികം മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് ആക്രമണം നടത്തിയത്. മഹേന്ദ്ര കര്‍മ്മയ്‌ക്കെതിരെ നേരത്തേയും ആക്രമണം ഉണ്ടായിരുന്നു.
Discussion about this post