ഡല്‍ഹി: വാതുവെപ്പ് കേസില്‍ അറസ്റ്റിലായ ശ്രീശാന്ത് ഉള്‍പ്പെടെയുള്ള ക്രിക്കറ്റ് താരങ്ങളുടെ ജാമ്യാപേക്ഷ തള്ളി. ശ്രീശാന്തിന്റെ ജുഡീഷ്യല്‍ കസ്റ്റഡി പതിനാല് ദിവസത്തേക്ക് കൂടി നീട്ടി. ഡല്‍ഹി സാകേത് ചീഫ് മെട്രോപൊളിറ്റന്‍ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.
ശ്രീശാന്ത് ഉള്‍പ്പെടെ അറസ്റ്റിലായ ക്രിക്കറ്റ് താരങ്ങള്‍ക്കെതിരെ മക്കോക്ക നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. കേസിലുള്ള അധോലോകബന്ധത്തിന്റെ പശ്ചാത്തലത്തിലാണ് മക്കോക്ക കുറ്റം ചുമത്തിയിരിക്കുന്നത്. ശ്രീശാന്ത് ഉള്‍പ്പെട്ട് കേസ് പ്രത്യേക കോടതിയായിരിക്കും ഇനി പരിഗണിയ്ക്കുക. മഹാരാഷ്ട്ര സര്‍ക്കാര്‍ സംഘടിത കുറ്റകൃത്യത്തിനെതിരെ ഏര്‍പ്പെടുത്തിയ പ്രത്യേക നിയമമാണ് മക്കോക്ക. ഈ നിയമത്തിന്റെ കീഴിലുള്ള കേസില്‍ ജാമ്യം ലഭിക്കില്ല.
മൊക്കോക്ക നിയമം ചുമത്തിയ സാഹചര്യത്തില്‍ ശ്രീശാന്ത് പുതിയ ജാമ്യാപേക്ഷ നല്‍കി. പുതിയ ജാമ്യാപേക്ഷ കോടതി വെള്ളിയാഴ്ച്ച പരിഗണിക്കും.
Discussion about this post