തിരുവനന്ദപുരം: ഒരു കാലഘട്ടത്തില്‍ ആലസ്യത്തിലാണ്ടു കിടന്ന ഹിന്ദുസമാജത്തെ ഉണര്‍ത്തി, ദിശാബോധം നല്‍കി മുന്നോട്ടു നയിച്ച യതിവര്യനായിരുന്നു ജഗദ്‌ഗുരു സ്വാമി സത്യാനന്ദസരസ്വതി എന്ന് ശിവഗിരിമഠം അദ്ധ്യക്ഷന്‍ സ്വാമി പ്രകാശാനന്ദ പറഞ്ഞു. ഇരുപതാംനൂറ്റാണ്ടിന്റെ അവസാന ദശകങ്ങളില്‍ കേരളത്തില്‍ ഹൈന്ദവ നവോത്ഥാനത്തിന്റെ പാത വെട്ടിത്തുറന്നതും സ്വാമി സത്യാനന്ദസരസ്വതിയാണെന്നും അദ്ദേഹം പറഞ്ഞു.
സ്വാമിസത്യാനന്ദസരസ്വതിയുടെ നാലാം മഹാസമാധിവാര്‍ഷികത്തോടനുബന്ധിച്ച് ജ്യോതിക്ഷേത്രത്തില്‍ നടന്ന സ്വാമിസത്യാനന്ദഗുരുസമീക്ഷ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശ്രീരാമദാസാശ്രമം പ്രസിഡന്റ് സ്വാമി ബ്രഹ്മപാദാനന്ദസരസ്വതി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. മാര്‍ഗദര്‍ശകമണ്ഡലം -കേരള വര്‍ക്കിംഗ് പ്രസിഡന്റ് സ്വാമി പ്രശാന്താനന്ദസരസ്വതി മുഖ്യ പ്രഭാഷണം നടത്തി. വിശ്വഹിന്ദു പരിക്ഷത്ത് സംസ്ഥാനസെക്രട്ടറി കാലടി മണികണ്‌ഠന്‍, പ്രൊഫ.വട്ടപ്പറമ്പില്‍ ഗോപിനാഥപിള്ള, ശ്രീരാമദാസമിഷന്‍ വൈസ്‌പ്രസിഡന്റ് ബ്രഹ്മചാരി മധു, മിഷന്‍ ജനറല്‍ സെക്രട്ടറി ബ്രഹ്മചാരി സായിസമ്പത്ത് എന്നിവര്‍ സംസാരിച്ചു. രാവിലെ 5.30ന് അഹോരാത്രരാമായണപാരായണത്തോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. 11ന് മഹാസമാധിപൂജയും ഉച്ചയ്‌ക്ക് അമൃതഭോജനവും നടന്നു. വ്യാഴാഴ്‌ച രാവിലെ 9.00ന് നടന്ന ശാസ്‌ത്രാര്‍ത്ഥ സദസില്‍ പ്രമുഖ വേദാന്ത പണ്ഡിതന്‍മാരും സന്യാസിശ്രേഷ്‌ഠന്‍മാരും പങ്കെടുത്തു. വാഴൂര്‍ തീര്‍ത്ഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍ അദ്ധ്യക്ഷതവഹിച്ചു.
Discussion about this post