തിരുവനന്തപുരം: പ്രഥമ പാലാ കെ.എം.മാത്യു ബാലസാഹിത്യ പുരസ്‌കാരത്തിന് എഴുത്തുകാരില്‍ നിന്നും പ്രസാധകരില്‍ നിന്നും കൃതികള്‍ ക്ഷണിച്ചു. അറുപതിനായിരത്തി ഒന്നു രൂപയാണ് സമ്മാനത്തുക. 2010, 2011, 2012 വര്‍ഷങ്ങളില്‍ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച മലയാള ബാലനോവലുകളാണ് പുരസ്‌കാരത്തിന് പരിഗണിക്കുക.
പുസ്തകത്തിന്റെ നാലു പ്രതികള്‍ വീതം ഡയറക്ടര്‍, കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട്, സംസ്‌കൃത കോളേജ് കാമ്പസ്, പാളയം, തിരുവനന്തപുരം – 695 034 എന്ന വിലാസത്തില്‍ അയക്കണം. കൃതികള്‍ ലഭിക്കേണ്ട അവസാന തീയതി: ജൂണ്‍ 30.
Discussion about this post