ന്യൂഡല്‍ഹി: ഐപിഎല്‍ ഒത്തുകളിക്കേസില്‍ അറസ്റ്റിലായ മലയാളി താരം ശ്രീശാന്ത് ഉള്‍പ്പെടെയുള്ളവരുടെ ജാമ്യാപേക്ഷയില്‍ തീരുമാനമായില്ല. ജാമ്യാപേക്ഷയില്‍ തിങ്കളാഴ്ച വാദം തുടരും. ശ്രീശാന്തിനെതിരെ ‘മക്കോക’ ചുമത്താന്‍ ആവശ്യമായ തെളിവുണ്െടന്നു ഡല്‍ഹി പോലീസ് കോടതിയില്‍ വ്യക്തമാക്കി. ശ്രീശാന്ത് ഐപിഎല്‍ ഒത്തുകളി സംഘത്തിന്റെ ഭാഗമാണെന്നും ഡല്‍ഹി പോലീസ് അറിയിച്ചു. ശ്രീശാന്തിന്റെ സുഹൃത്ത് ജിജു ജനാര്‍ദനന്റെ മൊഴിയും ശ്രീശാന്ത് താമസിച്ചിരുന്ന ഹോട്ടലില്‍ നിന്നു ലഭിച്ച സിസിടിവി ദൃശ്യങ്ങളും വാതുവയ്പുകാരുമായി ശ്രീശാന്തിന് അടുപ്പമുണ്െടന്നു തെളിയിക്കുന്നതാണെന്നും പോലീസ് വാദിച്ചു.ശ്രീശാന്ത് ഉള്‍പ്പെടെയുളളവര്‍ക്ക് ജാമ്യം അനുവദിച്ചാല്‍ അത് അന്വേഷണത്തെ ബാധിക്കും.
മക്കോക്ക നിയമപ്രകാരം കുറ്റം ചുമത്തിയയാളെ 90 ദിവസം വരെ ജാമ്യമില്ലാതെ കസ്റ്റഡില്‍ വയ്ക്കാന്‍ വകുപ്പുണ്ട്. വേണമെങ്കില്‍ 180 ദിവസം വരെ കസ്റ്റിഡില്‍ വയ്ക്കാവുന്നതാണെന്നും പോലീസ് വാദിച്ചു. വാതുവയ്പുകാരുമായി ശ്രീശാന്തിനു ബന്ധമുണ്െടന്നു രാജസ്ഥാന്‍ റോയല്‍സ് സഹാതാരം സിദ്ധാര്‍ഥ് ത്രിവേദി പോലീസിനു മൊഴി നല്‍കിയതായും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. കൂടാതെ ഒത്തുകളിയിലൂടെ ലഭിച്ചതെന്നു കരുതുന്ന അഞ്ചരലക്ഷം രൂപയും കണ്െടത്തിയിട്ടുണ്ട്. എന്നാല്‍ ശ്രീശാന്തിന്റെ അഭിഭാഷകന്‍ ഡല്‍ഹി പോലീസിന്റെ വാദം തള്ളി. ഡല്‍ഹിയിലോ മഹാരാഷ്ട്രയിലോ നടന്ന കുറ്റകൃത്യങ്ങളില്‍ മാത്രമാണ് മക്കോക്ക നിയമപ്രകാരം കേസെടുക്കുന്നത്. ശ്രീശാന്ത് ഒത്തുകളിച്ചതായി ആരോപിക്കുന്ന കളി മൊഹാലിയിലാണു നടന്നത്. അതുകൊണ്ടുതന്നെ ശ്രീശാന്തിനെതിരെ മക്കോക്ക ചുമത്താന്‍ കഴിയില്ല. മാത്രമല്ല ശ്രീശാന്തിന് കോഴയായി ലഭിച്ചതെന്ന് ആരോപിക്കുന്ന തുക അദ്ദേഹത്തിന് ഓരോ മാസവും ലഭിക്കുന്ന മറ്റു വരുമാനത്തേക്കാള്‍ വളരെ കുറവാണ്. ശ്രീശാന്തിന്റെ വരുമാനത്തെക്കുറിച്ച് വിശദീകരിക്കാനായി ബാങ്ക് അക്കൌണ്ടുകളുടെ വിവരങ്ങള്‍ അദ്ദേഹത്തിന്റെ അഭിഭാഷകര്‍ കോടതിയില്‍ ഹാജരാക്കി. അധോലോക സംഘവുമായി ശ്രീശാന്തിനു യാതൊരു ബന്ധവുമില്ല. പ്രശസ്തിക്കു വേണ്ടിയാണ് ശ്രീശാന്തിനെ പോലുള്ള ഇന്ത്യന്‍ താരത്തെ കേസില്‍ ഉള്‍പ്പെടുത്തിയതെന്നും ശ്രീയുടെ അഭിഭാഷകന്‍ ഉന്നയിച്ചു.
Discussion about this post