പനജി (ഗോവ): വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ നരേന്ദ്ര മോഡി നയിക്കും. ഗോവയിലെ പനജിയില്‍ ചേര്‍ന്ന ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗത്തിലാണ് തീരുമാനം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ നയിക്കാന്‍ ഏറ്റവും ജനകീയനായ നേതാവ് തന്നെ വേണമെന്ന് യോഗത്തില്‍ നിര്‍ദേശമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് മോഡിയെ നിയോഗിച്ചിരിക്കുന്നതെന്ന് നേതൃത്വം വ്യക്തമാക്കി. ബിജെപിയെ വിജയത്തിലേക്ക് നയിക്കാന്‍ മോഡിക്ക് കഴിയുമെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു.
അഡ്വാനിയെ പിന്തുണച്ചിരുന്ന ഉമാഭാരതിയും പാര്‍ട്ടിയെടുക്കുന്ന ഏതു തീരുമാനവും അംഗീകരിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ രാജ്‌നാഥ് സിങ്ങിനെ അറിയിച്ചിരുന്നു.
നിര്‍വാഹക സമിതില്‍ എടുത്ത തീരുമാനങ്ങളെല്ലാം അഡ്വാനി ഉള്‍പ്പെടെയുള്ളവരുടെ ആശീര്‍വാദത്തോടെയാണെന്ന് പാര്‍ട്ടി വക്താവ് ഷാനവാസ് ഹുസൈന്‍ നേരത്തേ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു. പ്രവര്‍ത്തകരുടെ ആഗ്രഹം തള്ളിക്കളയാന്‍ പാര്‍ട്ടിക്ക് കഴിയില്ലെന്നും ജനാധിപത്യപരമായ ചര്‍ച്ചകളെ ഭിന്നതയായി കാണേണ്ടതില്ലെന്നുമായിരുന്നു ഷാനവാസിന്റെ വാക്കുകള്‍.
നരേന്ദ്ര മോഡിയെന്ന പേരു കേട്ടാല്‍ കോണ്‍ഗ്രസിനു ഇപ്പോള്‍ പേടിയാണ്. സോണിയായും മന്‍മോഹന്‍ സിങ്ങും തമ്മിലുള്ള ഭിന്നത രാജ്യത്തിന് ഏറെ നഷ്ടങ്ങളുണ്ടാക്കി. നാലു വര്‍ഷത്തെ ദുര്‍ഭരണത്തിന് കോണ്‍ഗ്രസ് ജനങ്ങളോട് മാപ്പു പറയണം- ഷാനവാസ് പറഞ്ഞു. കേന്ദ്രസര്‍ക്കാരിനെതിരെ ഈമാസം 17 മുതല്‍ 22 വരെ രാജ്യവ്യാപകമായി പ്രക്ഷോഭം നടത്താന്‍ ബിജെപി തീരുമാനിച്ചിരിക്കുകയാണ്.
Discussion about this post