ന്യൂഡല്‍ഹി: തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പില്‍ സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വീഴ്ച വരുത്തിയെന്ന് സിഎജി റിപ്പോര്‍ട്ട്. കേരളത്തിന്റെ ഏറ്റവും വലിയ ആവശ്യമായ ശുചീകരണ മേഖലയില്‍ പോലും പദ്ധതി തുക വേണ്ട വിധത്തില്‍ ചെലവഴിച്ചിട്ടില്ലെന്ന് കുറ്റപ്പെടുത്തുന്ന റിപ്പോര്‍ട്ടില്‍ പലയിടത്തും പദ്ധതി പുല്ലുചെത്ത് മാത്രമായി ഒതുങ്ങിയെന്നും ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര-സംസ്ഥാന ഫണ്ടുകളില്‍ 1,911.38 കോടി രൂപ സംസ്ഥാനം വിനിയോഗിച്ചില്ല. തുക വിനിയോഗത്തില്‍ വീഴ്ച വരുത്തിയതിനാല്‍ 2012-13 വര്‍ഷത്തില്‍ കേന്ദ്രവിഹിതം കുറയ്ക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. വികസന മേഖലയിലും സംസ്ഥാനം തുക വിനിയോഗിച്ചിരിക്കുന്നത് വളരെ കുറവാണെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. രാജ്യത്ത് 14 ലക്ഷത്തോളം പേര്‍ മാത്രമാണ് തൊഴിലുറപ്പ് പദ്ധതിയില്‍ അംഗങ്ങളായത്. പദ്ധതിയില്‍ അടിവരയിട്ട 100 ദിവസം തൊഴില്‍ 8.67 ശതമാനം പേര്‍ക്ക് മാത്രമാണ് നല്‍കാന്‍ കഴിഞ്ഞതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
Discussion about this post