തിരുവനന്തപുരം: സംസ്ഥാന യുവജന ക്ഷേമബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്ത് രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയ സംഘടനകള്‍ക്ക് അഫിലിയേഷന്‍ പുതുക്കുന്നതിന് ജൂലൈ 31 വരെ അവസരം. ഇതിനായി അസല്‍ അഫിലിയേഷന്‍ സര്‍ട്ടിഫിക്കറ്റ്, കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് ബൈലായുടെ കോപ്പി, ക്ലബ്ബ് ഭാരവാഹികളുടെ ലിസ്റ്റ് എന്നിവ സഹിതം പട്ടം ജില്ലാപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ യുവജനകേന്ദ്രഓഫീസുമായി ബന്ധപ്പെടണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2555740 എന്ന നമ്പരില്‍ ബന്ധപ്പെടണം.
Discussion about this post