തിരുവനന്തപുരം: കേരള പ്രസ് അക്കാദമിയുടെ ആഭിമുഖ്യത്തില്‍ കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ മാധ്യമപ്രവര്‍ത്തകര്‍ക്കായുള്ള പഠനക്യാമ്പ് നാളെ (ജൂണ്‍ 28) സമാപിക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് മന്ത്രി കെ.സി. ജോസഫ് സന്ദേശം നല്‍കും.
രാവിലെ ഒന്‍പതിന് പത്രപ്രവര്‍ത്തകര്‍ സമൂഹത്തില്‍ ഇടപെടുമ്പോള്‍, 11.30 ന് വാര്‍ത്തയും നിയമവും എന്നീ വിഷയങ്ങളിലും ഉച്ചയ്ക്ക് 2.30 ന് വിവരാവകാശം-പ്രയോഗം, സാധ്യതകള്‍ എന്ന വിഷയത്തിലും പ്രഭാഷണങ്ങള്‍ നടക്കും. ക്യാമ്പംഗങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വൈകുന്നേരം 4.30 ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വിതരണം ചെയ്യും.
Discussion about this post