ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണു. അപകടത്തില്‍ ആളപായം ഉണ്ടായിട്ടില്ല. പവന്‍ ഹന്‍സ് ഹെലികോപ്റ്റര്‍ ഹര്‍സിലിനു സമീപം തകര്‍ന്നു വീഴുകയായിരുന്നു. ശക്തമായ മഴയാണ് അപകടകാരണമായെതന്നു പ്രാഥമിക നിഗമനം. കഴിഞ്ഞ ചൊവ്വാഴ്ച രക്ഷാപ്രവര്‍ത്തനത്തിനിടെ വ്യോമസേനയുടെ എംഐ 17 ഹെലികോപ്റ്റര്‍ തകര്‍ന്ന് 20 പേര്‍ മരിച്ചിരുന്നു. ഇതില്‍ ഒരാള്‍ മലയാളി പൈലറ്റും ഉള്‍പ്പെട്ടിരുന്നു. ഉത്തരാഖണ്ഡിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയും ജനറല്‍ ബിക്രം സിംഗും ഡെറാഡൂണിലെത്തി. രക്ഷാപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനായി എയര്‍ഫോഴ്സിന്റെ ഹെലികോപ്റ്ററുകള്‍ 15 ദിവസംകൂടി ഉത്തരാഖണ്ഡിലുണ്ടാകുമെന്ന് ഷിന്‍ഡെ പറഞ്ഞു.
Discussion about this post