തിരുവനന്തപുരം: പൊതുജനസേവനത്തിനുള്ള ഐക്യരാഷ്ട്രസംഘടനയുടെ പുരസ്കാരം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ബഹ്റിനിലെ നാഷണല്‍ തിയറ്ററില്‍ നടന്ന ചടങ്ങില്‍ യുഎന്‍ അണ്ടര്‍ സെക്രട്ടറി ജനറല്‍ വൂ ഹോങ്ബോയില്‍ നിന്നും ഏറ്റുവാങ്ങി.
പൊതുജനസേവനത്തിനുള്ള ഓസ്കര്‍ അവാര്‍ഡുകളായാണു യുഎന്‍ അവാര്‍ഡുകള്‍ കരുതപ്പെടുന്നത്. മലയാളികളും ഉള്‍പ്പെടുന്ന സദസിലെ വന്‍കരഘോഷങ്ങള്‍ക്കിടയിലാണു മുഖ്യമന്ത്രി അവാര്‍ഡ് ഏറ്റുവാങ്ങിയത്.ബഹ്റിനിലെ പതിനായിക്കണക്കിനു മലയാളികളും അഭിമാനത്തോടെ കേരള മുഖ്യമന്ത്രിക്ക് ആശംസകള്‍ നേര്‍ന്നു.
ഇ- ഗവേണന്‍സിന്റെയും ഭരണപരിഷ്കാരങ്ങളുടെയും സഹായത്തോടെ എല്ലാവര്‍ക്കും മികച്ച ഭാവി സൃഷ്ടിക്കുകയെന്ന സുപ്രധാന വിഷയത്തെക്കുറിച്ചു നാലുദിവസമായി യുഎന്‍ പബ്ളിക് ഫോറം നടത്തിയ കണ്‍വന്‍ഷന്റെ പ്ളീനറി സെഷനിലാണ് അവാര്‍ഡ് സമ്മാനിച്ചത്. എണ്‍പതു രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കളും ഉദ്യോഗസ്ഥ മേധാവികളും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു.
600 അപേക്ഷകളാണ് ഇത്തവണ അവാര്‍ഡിനു പരിഗണിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിജയകരമായി നടപ്പാക്കിയ ഭരണപരിഷ്കാരങ്ങളെയും പരീക്ഷണങ്ങളെയുമാണു യുഎന്നിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചിരുന്നത്. അവാര്‍ഡിന് അര്‍ഹരായവരെ സദസ് ആരവങ്ങളോടെ എതിരേറ്റു.
ജനാധിപത്യത്തെ ശക്തിപ്പെടുത്തിയ അപൂര്‍വതയാണ് മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയെ ശ്രദ്ധേയമാക്കിയതെന്നും ലോകത്തിനു തന്നെ ഇതു മാതൃകയാണെന്നും യുഎന്‍ വിലയിരുത്തിയിരുന്നു. ജനാധിപത്യം ശക്തിപ്പെടുന്നതു ജനങ്ങളും ഭരണാധികാരികളും തമ്മിലുള്ള അന്തരം കുറയുമ്പോഴാണെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പൊതുജനസമ്പര്‍ക്ക പരിപാടിയുടെ അടുത്തഘട്ടം പൂര്‍ണമായും വിവരസാങ്കേതികവിദ്യയുടെ സഹായത്താല്‍ പ്രവര്‍ത്തിക്കുന്നതാണ്. കേരളത്തില്‍ ഇ-ഭരണത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കാന്‍ ഇതു സഹായകമാകും. എല്ലാ പരാതികളും ഓണ്‍ലൈനായി സമര്‍പ്പിക്കണം. ജില്ലാ ഭരണകൂടത്തിലെ ഉദ്യോഗസ്ഥരുടെയോ ബന്ധപ്പെട്ട മന്ത്രിമാരുടെയോ തലത്തില്‍ പരിഹൃതമാകാത്ത പരാതികള്‍ താന്‍ നേരിട്ടു കൈകാര്യം ചെയ്യുമെന്നു മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി കെ.സി. ജോസഫ് മുഖ്യ മന്ത്രിക്കൊപ്പം ചടങ്ങിനെത്തി യിരുന്നു. ബഹ്റിന്‍ ഡെപ്യൂട്ടി പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ മുബാരക്ക് അല്‍ ഖലിഫ മുഖ്യാതിഥിയായി പങ്കെടുത്തു. ബഹ്റിനിലെ ഗതാഗത സംവിധാനത്തില്‍ മൌലികമായ പരിഷ്കാരങ്ങള്‍ കൊണ്ടുവന്നതിനു ഗതാഗതമന്ത്രി കമല്‍ ബിന്‍ അഹമ്മദ് മുഹമ്മദ് അവാര്‍ഡ് ഏറ്റുവാങ്ങി.
Discussion about this post