കോല്‍ക്കത്ത: കൂടംകുളം ആണവനിലയത്തിന്റെ ഒന്നാംഘട്ടം ഉടന്‍ കമ്മീഷന്‍ ചെയ്യും. ആണവോര്‍ജ കോര്‍പറേഷന്‍ നടത്തിയ പരിശോധകളില്‍ ആറ്റോമിക് എനര്‍ജി റെഗുലേറ്ററി ബോര്‍ഡ് തൃപ്തരാണെന്നും അതിനാല്‍ ഏതു സമയവും പ്ളാന്റ് കമ്മീഷന്‍ ചെയ്യാന്‍ കഴിയുമെന്നും മുഖ്യശാസ്ത്ര ഉപദേശകന്‍ ആര്‍ . ചിദംബരം പറഞ്ഞു. ആണവോര്‍ജ രംഗത്ത് ഇന്ത്യക്കു കറയറ്റ ചരിത്രമാണുള്ളത്. പ്ളാന്റിലെ സുരക്ഷാക്രമീകരണങ്ങളെക്കുറിച്ചു സാധാരണക്കാര്‍ക്കു മനസിലാക്കാന്‍ ബുദ്ധിമുട്ടുണ്ടാകും. ആണവോര്‍ജം സുരക്ഷിതവും പ്രകൃതിസൌഹൃദവുമാണ്. കാര്‍ബണ്‍ഡൈ ഓക്സൈഡിന്റെ പുറം തള്ളലിനു ബദല്‍ പരിഹാരമാര്‍ഗമാണു ഇത്. രാജ്യത്തു 66 ന്യൂക്ളിയര്‍ റിയാക്ടറുകളുടെ പണി നടന്നുവരികയാണെന്നും അദ്ദേഹം പറഞ്ഞു.












