കൊല്ലം: സോളാര്‍ തട്ടിപ്പു കേസിലെ പരാതിക്കാരനായ ശ്രീധരന്‍ നായരുടെ അന്യായത്തില്‍ മുഖ്യമന്ത്രിയുടെ പേര് കൂട്ടിചേര്‍ത്തതാണെന്ന് വക്കീല്‍ ഗുമസ്തന്‍ രാധാകൃഷ്ണന്‍ വെളിപ്പെടുത്തി. ശ്രീധരന്‍ നായരുടെ വക്കീലായ സോണിയുടെ നിര്‍ദേശപ്രകാരമാണ് തിരുത്തല്‍ വരുത്തിയത്. പരാതിയില്‍ മുഖ്യമന്ത്രിയുടെ പേര് വന്നതിനെക്കുറിച്ച് ഇയാളോട് അന്വേഷണ സംഘം വിവരങ്ങള്‍ ചോദിച്ചിരുന്നു. മുഖ്യമന്ത്രിയുടെ പേര് പരാതിയില്‍ വന്നതോടെ പ്രതിപക്ഷം രാജി ആവശ്യം ശക്തമാക്കിയിരുന്നു. സംഭവം വിവാദമായതിനിടെയാണ് ഗുമസ്തന്റെ വെളിപ്പെടുത്തലുണ്ടായത്. അതിനിടെ പരാതിക്കാരന്‍ ശ്രീധരന്‍ നായരുടെ ആവശ്യപ്രകാരമാണ് മുഖ്യമന്ത്രിയുടെ പേര് പരാതിയില്‍ ചേര്‍ത്തതെന്ന വാദവുമായി അഭിഭാഷകന്‍ സോണി രംഗത്തെത്തി.
Discussion about this post